
ജിയോഫോണുകള്‍ക്കായി ജിയോ റയില്‍ എന്ന പുതിയ ആപ്ലിക്കേഷന്‍ റിലയന്‍സ് ജിയോ ആരംഭിച്ചു. ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇ-വാലറ്റുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്കുചെയ്യാനും റദ്ദാക്കാനും ഉപഭോക്താക്കളെ അനുവദിക്കും. പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കുക, ട്രെയിന്‍ വിവരങ്ങള്‍, സമയവിവരങ്ങള്‍, റൂട്ടുകള്‍, സീറ്റ് ലഭ്യത തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാണ്.
കൂടാതെ ജിയോ ആപ്പ് സ്റ്റോറും ലഭ്യമാണ്, അവസാന മിനിറ്റിലെ തത്ക്കാല്‍ ബുക്കിങ് ജിയോ റയില്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഐആര്‍സിടിസി അക്കൌണ്ട് ഇല്ലാത്തവര്‍ക്ക്് ഈ അപ്ലിക്കേഷനിലൂടെ പുതിയ അക്കൗണ്ട് സൃഷ്ടിക്കാം. തുടര്‍ന്ന് ടിക്കറ്റ് ബുക്കിംഗിനായിട്ടുള്ള അവസരവും ലഭിക്കും.
ജിയോറൈല്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അപ്ലിക്കേഷന്‍ മുഖേന ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കായി പിഎന്‍ആര്‍ നില പരിശോധിക്കാനാകും. പിഎന്‍ആര്‍ സാറ്റസ് വ്യതിയാന അറിയിപ്പുകള്‍ പോലുള്ള വിപുലമായ സേവനങ്ങളും ഈ ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.