കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ക്രിപ്റ്റോയില്‍ പ്രതിഫലം നല്‍കാന്‍ ഒരുങ്ങി ട്വിറ്റര്‍

April 23, 2022 |
|
News

                  കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ക്രിപ്റ്റോയില്‍ പ്രതിഫലം നല്‍കാന്‍ ഒരുങ്ങി ട്വിറ്റര്‍

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ക്രിപ്റ്റോ കറന്‍സിയില്‍ പ്രതിഫലം നല്‍കാന്‍ ഒരുങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റര്‍. ഓണ്‍ലൈന്‍ പേയ്മെന്റ് സേവനങ്ങള്‍ നല്‍കുന്ന സ്ട്രിപ്പുമായി ചേര്‍ന്ന്, പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ക്രിപ്റ്റോയില്‍ പ്രതിഫലം നല്‍കുക.സ്റ്റേബിള്‍ കോയിനായ യുഎസ്ഡിയിലാണ് ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം ലഭിക്കുക.

യുഎസ് ഡോളറുമായി പെഗ് ചെയ്ത ക്രിപ്റ്റോയാണ് യുഎസ്ഡി. ഭാവിയില്‍ കൂടുതല്‍ മറ്റ് ക്രിപ്റ്റോ കറന്‍സികളും ട്വിറ്റര്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കും. തെരഞ്ഞെടുക്കപ്പെട്ട ക്രിയേറ്റര്‍മാര്‍ക്ക് മാത്രമാണ് ക്രിപ്റ്റോയില്‍ പ്രതിഫലം.കൂടുതല്‍ ക്രിയേറ്റര്‍മാരെയും ഉപഭോക്താക്കളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷമാണ് ട്വിറ്റര്‍ മോണിറ്റൈസേഷന്‍ ഫീച്ചര്‍ നടപ്പാക്കിയത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കല്‍ ശ്രമങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വാര്‍ത്തകളില്‍ ഇടംനേടുന്ന പ്ലാറ്റ്ഫോമാണ് ട്വിറ്റര്‍. ക്രിപ്റ്റോ കറന്‍സികളെ പ്രോത്സാഹിപ്പിക്കാന്‍ മസ്‌ക് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമും ട്വിറ്റര്‍ തന്നെയാണ്. ഏപ്രില്‍ 14ന് ആണ് 43 ബില്യണ്‍ യുഎസ് ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാമെന്ന് മസ്‌ക് അറിയിച്ചത്. 9.2 ശതമാനം ഓഹരികള്‍ കൈവശമുള്ള മസ്‌ക് ആണ് ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമ.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved