പൊതുേമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 7.27 ലക്ഷം കോടി; കേന്ദ്ര ധനകാര്യ സഹമന്ത്രി പറയുന്ന കണക്കുകള്‍ ഇങ്ങനെ

February 04, 2020 |
|
News

                  പൊതുേമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 7.27  ലക്ഷം കോടി; കേന്ദ്ര ധനകാര്യ സഹമന്ത്രി പറയുന്ന കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ നി്ഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2019 സെപ്റ്റംബര്‍ 30 വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 7.27 ലക്ഷം കോടി രൂപയോളമാണെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് ടാക്കൂര്‍ ലോകസ്ഭയില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.  അതേസമയം തെരഞ്ഞെടുത്ത ഷെഡ്യള്‍ഡ് ആന്‍ഡ് കൊമേഴ്ഷ്യല്‍ ബാങ്കുകളില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യപകുതിയില്‍  1,13,374  കോടി രൂപയുടെ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. 

അതേസമയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി (NPA)  2015 മാര്‍ച്ച് 31 വരെ  2,79,016 കോടി രൂപയും, 2017 മാര്‍ച്ച് 31 വരെ  6,84,732 കോടി രൂപയും,  2018 മാര്‍ച്ച് 31 വരെ 8,95,601 കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍  2019 സെപ്റ്റംബര്‍ 30 ലേക്കെത്തിയപ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 1,68,305 കോടി രൂപയോളം കുറവ് വന്ന്  7,27,296 കോടി രൂപയായി ചുരുങ്ങിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി വ്യക്തമാക്കി.  നിലവില്‍ പൊതുമേഖലാ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയില്‍ കുറവ് വരുത്താന്‍ സാധിച്ചത് സര്‍ക്കാറിന്റെ നേട്ടമായിട്ടാണ് കാണുന്നത്. 

എന്നാല്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് എന്‍പിഎകളുടെ ലഗസി സ്റ്റോക്ക് ഉള്‍പ്പടെ   വ്യവസ്ഥാപിതവും, സമഗ്രവുമായ പരിശോധന ആര്‍ബിഐ 2019  ല്‍ തന്നെ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്.  അതേസമയം രാജ്യത്തെ തിരഞ്ഞെടുത്ത ഷെഡ്യൂള്‍ഡ് ബാങ്കില്‍  2016-2017 സാമ്പത്തിക വര്‍ഷത്തില്‍  23,934 കോടി രൂപയുടെ തട്ടിപ്പും,  2017-2018 സാമ്പത്തിക വര്‍ഷത്തില്‍  71,543 കോടി രൂപയുടെ തട്ടിപ്പും,  നടപ്പുവര്‍ഷത്തെ ആദ്യപകുതിയില്‍  1,13,374 കോടി രൂപയുടെ തട്ടിപ്പും നടന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതസമയം തട്ടിപ്പുകളുടെ എണ്ണം കുറക്കാന്‍ സാധ്യമായിട്ടാണ് വിവിധ കോണുകളില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved