
മുംബൈ: രാജ്യത്തെ ഡിജിറ്റല്‍ ഇടപാടു രംഗത്ത് വന്‍തരംഗമായി മാറിയ യുപിഐ (യുണീക് പേമെന്റ് ഇന്റര്‍ഫേസ്), റുപ്പേ കാര്‍ഡ് സേവനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി പുതിയ കമ്പനി രൂപവത്കരിച്ച് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).
ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് എന്‍പിസിഐയുടെ ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍ക്ക് താത്പര്യമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍.) എന്ന കമ്പനിക്കാണ് രൂപംനല്‍കിയിരിക്കുന്നത്. പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റിതേഷ് ശുക്ലയെ നിയമിച്ചിട്ടുണ്ട്.