ഡിജിറ്റല്‍ ഗോള്‍ഡ് വില്പനയ്ക്ക് എന്‍എസ്ഇ വിലക്ക്; നടപടി സെബി നിര്‍ദേശത്തെതുടര്‍ന്ന്

August 26, 2021 |
|
News

                  ഡിജിറ്റല്‍ ഗോള്‍ഡ് വില്പനയ്ക്ക് എന്‍എസ്ഇ വിലക്ക്; നടപടി സെബി നിര്‍ദേശത്തെതുടര്‍ന്ന്

ഡിജിറ്റല്‍ ഗോള്‍ഡ് വില്പന നിര്‍ത്താന്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി ബ്രോക്കര്‍മാരോട് ആവശ്യപ്പെട്ടു. സെബിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് അംഗങ്ങളോടും ഓഹരി ബ്രോക്കര്‍മാരോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 10നകം ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാട് നിര്‍ത്തണമെന്നാണ് നിര്‍ദേശം.

ഓഹരി ഇടപാട് പ്ലാറ്റ്ഫോം വഴി ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യം പല ഓഹരി ബ്രോക്കര്‍മാരും ഒരുക്കിയിരുന്നു. 1957ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് സെബിയുടെ വിലക്ക്. ഓഹരി, കമ്മോഡിറ്റി എന്നീ ഇടപാടുകള്‍ക്കുമാത്രമെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താവൂ എന്നാണ് വ്യവസ്ഥ. ആക്ട് പ്രകാരം ഡിജിറ്റല്‍ ഗോള്‍ഡ് സെക്യൂരിറ്റീസിന്റെ നിര്‍വചനത്തില്‍ വരുന്നില്ല.

Related Articles

© 2025 Financial Views. All Rights Reserved