
ന്യൂഡല്‍ഹി:പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് കമ്പനികളിലൊന്നായ കാര്‍വിയുടെ ട്രേഡിങ് ലൈസന്‍സ് റദ്ദ് ചെയ്തതായി റിപ്പോര്‍ട്ട്. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചിലെയു, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചിലെയും ട്രേഡിങ് ലൈസന്‍സാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചെയ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) റദ്ദ് ചെയ്തത്. സെബി പുറത്തുവിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കാര്‍വി ഉപഭോക്താക്കളുടെ ഓഹരി ഫണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കാര്‍വിക്ക് നേരെ സെബി വിലക്കേര്‍പ്പെടുത്തിയത്. എന്‍എസ്ഇ, ബിഎസ്ഇക്ക് പുറമെ, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചെയ്ഞ്ചിലെയും (എംസിഎക്‌സ്) ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്. കാര്‍വിയില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സെബി കഴിഞ്ഞ മാസം 22 നാണ് ശക്തമായ നടപടികള്‍ സ്വീകിരിച്ചത്.
അതേസമയം കമ്പനിയുടെ പവര്‍ ഓഫ് അറ്റോണിയിലടക്കം അധികാരം പരിമിതപ്പെടുത്തിയിരുന്നു. അതേസമയം ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ കാര്‍വിക്ക് നേരെ ക്ലൈന്റുകളുടെ ട്രേഡുകള്‍ ദുരുപയോഗം ചെയ്ത് പുതിയ ട്രേഡുകള്‍ നടപ്പിലാക്കുന്നതില്‍ നിന്നും ശക്തമായ വിലക്കുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച്ചയാണ് സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ കാര്‍വിക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ച് അടക്കമുള്ളവര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇതൊക്കെയാണ്. ഏകദേശം 95,000 ഉപഭോക്താക്കളില്‍ നിന്ന് 2,300 കോടി രൂപ വരുന്ന മൂല്യമാണ് ബാങ്കുകളിലും, ധനകാര്യ സ്ഥാപനങ്ങളിലും ഈട് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കാര്‍വിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനമാണ് സെബി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കാര്‍വി അത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും, ക്ലെയിന്റുകളുടെ കാര്യത്തില്‍ അത്തരം തെറ്റായ രീതികള്‍ ഉണ്ടായിട്ടില്ലെന്നുമാണ് കാര്‍വി വ്യക്തമാക്കുന്നത്.