പി‌എം-കെയേഴ്സ് ഫണ്ടിലേക്ക് 26 കോടി രൂപ സംഭാവന ചെയ്ത് എൻ‌എസ്‌ഇ

April 13, 2020 |
|
News

                  പി‌എം-കെയേഴ്സ് ഫണ്ടിലേക്ക്  26 കോടി രൂപ സംഭാവന ചെയ്ത് എൻ‌എസ്‌ഇ

മുംബൈ: കൊറോണ വൈറസ് പകർച്ചാവ്യാധിയ്ക്കെതിരായ പോരാട്ടത്തിൽ പിഎം-കെയേഴ്സ് ഫണ്ടിലേക്ക് 26 കോടി രൂപ സംഭാവന ചെയ്തതായി പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ച് എൻ‌എസ്‌ഇ. ഒപ്പം ചില സംസ്ഥാന സർക്കാർ ഫണ്ടുകളിലേക്കും സംഭാവന നൽകുന്നുണ്ട്. എൻ‌എസ്‌ഇ ഗ്രൂപ്പിലെ ജീവനക്കാരും പി‌എം-കെയേഴ്സ് ഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം പ്രത്യേകം സംഭാവന ചെയ്യുന്നുണ്ട്.

പകർച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതിനും കോവിഡ് 19 മൂലം നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സഹായം നൽകുന്നതിന് എൻ‌എസ്‌ഇ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ ചെറുക്കുന്നതിനും ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിനുമായി മാർച്ച് 28 ന് പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിച്വേഷൻസ് ഫണ്ട് (പിഎം-കെയർസ് ഫണ്ട്) രൂപീകരിച്ചു.

രാഷ്ട്രീയ നേതാക്കൾ, കോർപ്പറേറ്റുകൾ, പ്രതിരോധ ഉദ്യോഗസ്ഥർ, പൊതുമേഖലാ സ്ഥാപനങ്ങളായ റെയിൽ‌വേ, ബോളിവുഡ് വ്യക്തികൾ എന്നിവയുൾപ്പെടെ സാധാരണ ജനങ്ങൾ വരെ പി‌എം-കെയർസ് ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ 308 പേർ മരിച്ചു. കേസുകളുടെ എണ്ണം 9,152 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved