
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഊര്‍ജ കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍റേഷന്‍ ബോണ്ട് വില്‍പ്പനയ്ക്കായി ഓഹരി ഉടമകളുമായ് ചര്‍ച്ചകള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കമ്പനി പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്നാണ് വിവരം. ഏകദേശം 15000 കോടി രൂപയുടെ സമാഹരണമാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. വായ്പാ പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്താനും എന്‍ടിപിസി ഓഹരി ഉടമകളുമായി ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. മൂലധന ചിലവിടല്‍, പൊതു കോര്‍പ്പറേറ്റ് ചിലവിടല്‍ എന്നിവ ലക്ഷ്യമിട്ടാണ് കമ്പനി ബോണ്ടുവില്‍പ്പനയിലൂടെ കൂടുതല്‍ തുക സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രവര്‍ത്തന ചിലവിടല്‍ അധികരിച്ചത് മൂലവും, വിപണിയില്‍ കമ്പനി കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചതുകൊണ്ടുമാണ് ബോണ്ട് വില്‍പ്പനയിലൂടെ കൂടുതല്‍ തുക സമാഹരിക്കാന്‍ കമ്പനി ആലോചിക്കുന്നത്.
അതേസമയം നിലവില്‍ 1.5 ലക്ഷം രൂപയാണ് കമ്പനിയുടെ വായ്പാ പരിധിയായി നിശ്ചയിച്ചിട്ടുള്ളത്. കൂടുതല്‍ മൂലധന ശേഷി ലക്ഷ്യമിട്ടാണ് കമ്പനി ഇപ്പോള്‍ 1.5 ലക്ഷത്തില്‍ നിന്ന് വായ്പാ പരിധി രണ്ട് ലക്ഷമായി ഉയര്‍ത്താന്‍ ആലോചിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അടുത്ത മാസം 21 ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ ഓഹരി ഉടമകളുമായി ഇക്കാര്യം കമ്പനി ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നതും, 2022 ല്‍ കമ്പനി നടപ്പിലാക്കാനുദ്ദേശിക്കുന്നതുമായ പദ്ധതികള്‍ക്കാണ് സമാഹരണത്തിലൂടെയുള്ള തുക ചിലവാക്കുക. കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടാണ് കമ്പനി ഇപ്പോള്‍ കൂടുതല്‍ മൂലധന സമാഹരണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.