ഇന്ത്യന്‍ ഓണ്‍ലൈന്‍ കോസ്മെറ്റിക് റീട്ടെയിലര്‍ നൈകയും ഓഹരി വിപണിയിലേക്ക്; ലക്ഷ്യം ഐപിഒയിലൂടെ 3 ബില്യണ്‍ ഡോളര്‍

January 06, 2021 |
|
News

                  ഇന്ത്യന്‍ ഓണ്‍ലൈന്‍ കോസ്മെറ്റിക് റീട്ടെയിലര്‍ നൈകയും ഓഹരി വിപണിയിലേക്ക്; ലക്ഷ്യം ഐപിഒയിലൂടെ 3 ബില്യണ്‍ ഡോളര്‍

ഇ-കൊമേഴ്സ് രംഗത്തെ അതികായകരായ ഫ്ളിപ്കാര്‍ട്ട്, സൊമാറ്റോ, പെപ്പര്‍്രൈഫ എന്നിവരുടെ ചുവടുപിടിച്ചു ഇന്ത്യന്‍ ഓണ്‍ലൈന്‍ കോസ്മെറ്റിക് റീട്ടെയിലര്‍ നൈകയും തങ്ങളുടെ ഐപിഒയായി ഈ വര്‍ഷം ഓഹരി വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നു. ഇന്ത്യയിലെ ഒരു ഓണ്‍ലൈന്‍ സൗന്ദര്യ വിപണന സ്ഥാപനത്തിന്റെ ആദ്യത്തെ ഐപിഒ ആണിത്.

മുംബൈ ആസ്ഥാനമായുള്ള നൈക ഇ-റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് മൂന്ന് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐപിഒക്കാണ് ഒരുങ്ങുന്നതെന്നാണ് റിപോര്‍ട്ടുകള്‍. മുന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ഫല്‍ഗുനി നയ്യാര്‍ 2012 ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് നിലവില്‍ ഉപദേശകരുമായി ഐപിഒയുടെ ചര്‍ച്ചയിലാണെന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

കമ്പനിയുടെ പ്രഥമ പരിഗണന ഇന്ത്യയിലെ ഓഹരി വിപണിയില്‍ എത്താനാണെണെങ്കിലും വിദേശത്തും ഓഹരി വിറ്റഴിക്കാന്‍ നൈകക്ക് പദ്ധതിയുണ്ട്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ഒരു 360 ഡിഗ്രി മാര്‍ക്കറ്റിംഗ് തന്ത്രമാണ് നൈക സ്വീകരിക്കുന്നതെങ്കിലും ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കെറ്റിംഗിലും കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നു. എന്നാല്‍ ഐപിഒയുടെ ഘടന, തീയതി തുടങ്ങിയ വിവരങ്ങള്‍ ഇത് വരെ പുറത്തു വന്നിട്ടില്ല.

നൈകയുടെ വെബ്സൈറ്റ് ഏകദേശം 55 ദശലക്ഷം ആള്‍ക്കാരാണ് പ്രതിമാസം സന്ദര്‍ശിക്കുന്നത്. മേക്കപ്പ്, സ്‌കിന്‍ കെയര്‍ മുതല്‍ ആരോഗ്യ സപ്ലിമെന്റുകള്‍, ഹെയര്‍ ഡ്രയര്‍ എന്നിവ വരെയുള്ള 1,200 ബ്രാന്‍ഡുകള്‍ കമ്പനിയുടെ പട്ടികയിലുണ്ട്. ഇന്ത്യയിലുടനീളം ആറ് വെയര്‍ഹൗസുകളും കൂടാതെ ഓരോ മാസവും 13 ദശലക്ഷത്തിലേറെ ഓര്‍ഡറുകളും കമ്പനിക്ക് ലഭിക്കുന്നു.

തങ്ങള്‍ ഒരു ഐപിഓയ്ക്ക് ശ്രമിക്കുകയാണെന്ന് ഏകദേശം മൂന്ന് വര്‍ഷം മുമ്പ് ഫല്‍ഗുനി നയ്യാര്‍ വെളുപ്പെടുത്തിയുരുന്നു. പക്ഷെ പിന്നീടുണ്ടായ സാഹചര്യങ്ങള്‍ അതില്‍ കാലതാമസമുണ്ടാക്കി. ഫിഡിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് കമ്പനി കഴിഞ്ഞ വര്‍ഷം നവംബറില്‍ വെളുപ്പെടുത്തിയിട്ടില്ലാത്ത ഒരു തുക നൈകയുടെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി നിക്ഷേപിച്ചിരുന്നു. ഈ കരാറിനെ തുടര്‍ന്ന് കമ്പനിയുടെ മൂല്യം 1.8 ബില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്നു സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Read more topics: # ഐപിഒ, # ipo, # Nykaa, # നൈക,

Related Articles

© 2025 Financial Views. All Rights Reserved