
ഹൈദരാബാദിലെ ഏറ്റവും മികച്ച സ്വകാര്യ സ്‌കൂളുകളില്‍ ഒന്നാണ് ഓക്‌റിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. ഹോങ് കോങ് ആസ്ഥാനമായ കമ്പനിയുടെ നോര്‍ഡ ആംഗ്ലിയ എഡ്യൂക്കേഷന്‍ 1,600 കോടി രൂപയ്ക്ക് ഓക്‌റിഡ്ജ് സ്‌കൂളിനെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
സ്‌കൂളിന്റെ മാനേജ്‌മെന്റ് ഈ കരാറിന്റെ വിശദാംശങ്ങള്‍ ഇത് വരെ നല്‍കിയിട്ടില്ല. എന്നിരുന്നാലും വിദ്യാഭ്യാസ മേഖലയിലെ പ്രധാന ഉറവിടങ്ങള്‍ പറയപ്പെടുന്നത് 1,500-1,600 കോടി രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചതെന്നാണ്.
ഹൈദരാബാദിലെ രണ്ടു കാമ്പസുകളെക്കൂടാതെ ഗച്ചിബൗലിയിലും ബച്ചുപള്ളിയിലും, വിശാഖപട്ടണം, ബംഗളുരു, മൊഹാലി എന്നിവിടങ്ങളില്‍ ഒക്രിഡ്ജ് ഇന്റര്‍നാഷണലിന്റെ ഓരോ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.