കുടിശ്ശിക തരുമെന്ന് എയര്‍ ഇന്ത്യ; ഇന്ധന കമ്പനികളുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പില്‍

October 18, 2019 |
|
News

                  കുടിശ്ശിക തരുമെന്ന് എയര്‍ ഇന്ത്യ; ഇന്ധന കമ്പനികളുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയും ഇന്ധന കമ്പനികളും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിയതായി റിപ്പോര്‍ട്ട്. ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എത്രയും വേഗം നല്‍കുമെന്ന് എയര്‍ ഇന്ത്യ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിയത്.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍) എന്നീ കമ്പനികളാണ് ഇന്ധന വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് പിന്‍മാറിയത്. 

5000 കോടി രൂപയോളം എയര്‍ ഇന്ത്യ ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് എയര്‍ ഇന്ത്യ ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക മുടങ്ങുന്നതിന് കാരണം. അതേസമയം എയര്‍ ഇന്ത്യയ്ക്ക് 2018 മാര്‍ച്ച് വരെ ആകെ കടമായി ഉണ്ടായിരുന്നത് 55,000 കോടി രൂപയോളമായിരുന്നു. 2019 ലേക്കത്തിയപ്പോള്‍ എയര്‍ ഇന്ത്യയുടെ ആകെ കടം 58,351.93  കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതസിന്ധി മൂലം അടുത്ത മാസം മുതല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന വാര്‍ത്തകളും ഇതിനകം പ്രചരിച്ചിട്ടുണ്ട്. കടബാധ്യത തീര്‍ക്കാന്‍ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ വിറ്റഴിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. 

ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം അടുത്തമാസം മുതല്‍ മുടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

Related Articles

© 2025 Financial Views. All Rights Reserved