അഡ്നോകിന്റെ ഓഹരികള്‍ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ വില്‍ക്കുന്നു

September 08, 2021 |
|
News

                  അഡ്നോകിന്റെ ഓഹരികള്‍ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ വില്‍ക്കുന്നു

അബൂദബി: അഡ്നോക് ഡ്രില്ലിങ് കമ്പനിയുടെ ഓഹരികള്‍ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ വില്‍ക്കുന്നു. യു.എ.ഇ.യിലെ വ്യക്തികള്‍, നിക്ഷേപകര്‍, അഡ്നോക് ഗ്രൂപ് കമ്പനിയിലെ ജീവനക്കാര്‍, അഡ്നോക് ഗ്രൂപ് കമ്പനിയില്‍ നിന്ന് വിരമിച്ച സ്വദേശികള്‍ എന്നിവര്‍ക്ക് ഓഹരി വാങ്ങാം. കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 7.5 ശതമാനം ഓഹരികളാണ് വില്‍ക്കുക. അഡ്‌നോക് ഡ്രില്ലിങിന് മൊത്തം 107 റിഗ്ഗുകളുണ്ട്, അതില്‍ 96 റിഗ്ഗുകള്‍ കമ്പനിയുടെ സ്വന്തമാണ്. 11 റിഗ്ഗുകള്‍ വാടകക്ക് എടുത്തതാണ്.

2021 ജൂണ്‍ 30 വരെ ഡ്രില്ലിങ് റിഗ് വാടക സേവനങ്ങളും അഡ്‌നോക് ഗ്രൂപ്പിന് ചില അനുബന്ധ റിഗ് സംബന്ധ സേവനങ്ങളും അംഗീകൃത കരാര്‍ വ്യവസ്ഥകളില്‍പെടുന്നു. 2020 ഡിസംബര്‍ 31 ന് അവസാനിച്ച വര്‍ഷത്തില്‍ അഡ്നോക് ഡ്രില്ലിങ്ങിന് 569.0 മില്യണ്‍ ഡോളറായിരുന്നു ലാഭം. 2021 ജൂണ്‍ 30 ന് അവസാനിച്ച ആറു മാസത്തെ ലാഭം 281.6 മില്യണ്‍ ഡോളറാണ്.

Read more topics: # Adnoc, # അഡ്നോക്,

Related Articles

© 2025 Financial Views. All Rights Reserved