
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും, ഡീസലിന് 91. 88 രൂപയുമാണ് ഇപ്പോള്‍ വില. പല ജില്ലകളിലും പ്രീമിയം പെട്രോളിന്റെ വിലനൂറു രൂപ കടന്നിരിക്കുന്നു.
കോഴിക്കോട് പെട്രോളിന് 95.68 രൂപയും, ഡീസലിന് 91. 03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും , ഡീസലിന് 92. 31 രൂപയുമാണ്. വയനാട്ടില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100 രൂപ കടന്നു. ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയാണ് വില. തിരുവനന്തപുരം നഗരത്തില്‍ ലീറ്ററിന് 100.20 രൂപ, പാറശാല 101.14 രൂപ എന്നിങ്ങനെയാണ് വില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ജൂണ്‍ മാസത്തില്‍ ഇത് മൂന്നാമത്തെ വര്‍ധനയാണ്.