കൊവിഡിനൊപ്പം ഇരുട്ടടിയായി ഇന്ധന വിലയും; ഒരു വര്‍ഷത്തിനിടെ 20 രൂപയുടെ വര്‍ധന

May 10, 2021 |
|
News

                  കൊവിഡിനൊപ്പം ഇരുട്ടടിയായി ഇന്ധന വിലയും;  ഒരു വര്‍ഷത്തിനിടെ 20 രൂപയുടെ വര്‍ധന

തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. കേരളത്തില്‍ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 93.73 രൂപയും ഡീസലിന് 86.48 ഇന്നത്തെ വില. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധന വില വീണ്ടും ഉയര്‍ന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധന വില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved