ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു; ജനങ്ങള്‍ ആശങ്കയില്‍

February 13, 2021 |
|
News

                  ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു; ജനങ്ങള്‍ ആശങ്കയില്‍

തിരുവനന്തപുരം:  തുടര്‍ച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂട്ടിയത്.

എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയും ഡീസലിന് 83.40 രൂപയാണ് ഇന്നത്തെ വില. ആറ് ദിവസത്തിനിടെ പെട്രോളിന് 1 രൂപ 45 പൈസയും ഡീസലിന് 1 രൂപ 69 പൈസയുമാണ് കൂടിയത്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

Related Articles

© 2025 Financial Views. All Rights Reserved