
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളില്‍ പെട്രോള്‍ വില 100 കടന്നു.
മഹാരാഷ്ട്രയിലെ പര്‍ബനിയില്‍ പെട്രോള്‍ വില 101 രൂപയ്ക്കടുത്തെത്തി. രാജസ്ഥാനിലെ ശ്രീഗംഗാ നഗറില്‍ പെട്രോള്‍ വില നൂറിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 90 രൂപ 89 പൈസയാണ്. ഇവിടെ ഡീസലിന് 85 രൂപ 33 പൈസയാണ് ഇന്നത്തെ വില.
വര്‍ധിപ്പിച്ച പാചകവാതക വിലയും ഇന്ന് നിലവില്‍ വന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും കൊച്ചിയില്‍ 776 രൂപയുമാണ് വില.