പതിനൊന്നാം ദിവസവും ഇന്ധനവില ഉയര്‍ന്നു; പോക്ക് എങ്ങോട്ട്?

February 18, 2021 |
|
News

                  പതിനൊന്നാം ദിവസവും ഇന്ധനവില ഉയര്‍ന്നു; പോക്ക് എങ്ങോട്ട്?

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 78 പൈസയും ഡീസലിന് 86.29 പൈസയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ 2 പൈസയാണ്. ഡീസലിന് 84രൂപ 64 പൈസ. പത്ത് മാസത്തിനിടെ പെട്രോളിന് 18 രൂപ 43 പൈസയും ഡീസലിന് കൂടിയത് 18 രൂപ 74 പൈസയും കൂട്ടി. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

Related Articles

© 2025 Financial Views. All Rights Reserved