
തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് വര്‍ധിച്ചു. ഇതോടെ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 90 കടന്നു. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് 90.19 രൂപയും ഡീസലിന് 80.60 രൂപയുമാണ് വില.
സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോളിന് 92.7 ഉം ഡീസലിന് 86.61 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപ, ഡീസലിന് 85.05 രൂപ എന്നിങ്ങനെയാണ് വില. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളില്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ അഡിറ്റീവ് ലെയ്സ് പെട്രോളിന്റെ വില 100 കടന്നപ്പോള്‍, രാജസ്ഥാനിലെ ശ്രീഗംഗനഗറില്‍ സാധാരണ പെട്രോളിന് ബുധനാഴ്ച തന്നെ 100 കടന്നു.
പ്രാദേശിക നികുതിയായ വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന മൂല്യവര്‍ധിത നികുതി (വാറ്റ്) രാജസ്ഥാനിലാണ്. മധ്യപ്രദേശാണ് തൊട്ടുപിന്നിലുള്ളത്.