റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്ന ഇന്ധന വില; പെട്രോളിനും ഡീസലിനും 39 പൈസ വീതം വര്‍ധിച്ചു

February 20, 2021 |
|
News

                  റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്ന ഇന്ധന വില; പെട്രോളിനും ഡീസലിനും 39 പൈസ വീതം വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 90 രൂപ 85 പൈസയും ഡീസല്‍ 85 രൂപ 49 പൈസയാണ്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 92 രൂപ 69 പൈസയായി. ഡീസല്‍ വില 87 രൂപ 22 പൈസയിലെത്തി. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

Related Articles

© 2025 Financial Views. All Rights Reserved