
തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസും ഡീസലിന് 8 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു. 132 ദിവസം കൊണ്ടാണ് 90 രൂപയില്‍ നിന്നും 100ലേക്ക് പെട്രോള്‍ വില എത്തുന്നത്. പാറശാലയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് വില 100 രൂപ 4 പൈസ ആണ്.
തിരുവനന്തപുരത്തെ വില 99.80 ആണ്. ഇടുക്കി പൂപ്പാറയില്‍ പെട്രോള്‍ വില 100.50 ആണ്. ആനച്ചാലും 100 കടന്നു. അണക്കരയില്‍ 99.92, കുമളി 99.57 എന്നിങ്ങനെയാണ് പെട്രോള്‍ വില. 22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.