ഒമിക്രോണ്‍ വ്യാപനം: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞു

December 20, 2021 |
|
News

                  ഒമിക്രോണ്‍ വ്യാപനം:  അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞു

സിംഗപുര്‍: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തില്‍ ഡിമാന്‍ഡ് കുറച്ചേക്കുമെന്ന ആശങ്കയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞു. വീണ്ടും നിയന്ത്രണം വന്നേക്കുമെന്ന ആശങ്കയാണ് എണ്ണവിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് ബാരലിന് 2.9 ശതമാനം ഇടിഞ്ഞ് 71.38 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3.5 ശതമാനം താഴ്ന്ന് 68.41 ഡോളറിലുമെത്തി.

ഒമിക്രോണിനെ തുടര്‍ന്ന് നെതര്‍ലാന്‍ഡ് കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കുമമ്പായി വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്കയും എണ്ണവിലയെ ബാധിച്ചു. ലോകമാകെ ഒമിക്രോണ്‍ വ്യാപിച്ചതോടെ ബൂസ്റ്റര്‍ ഡോസെടുക്കാനും മാസ്‌ക് ധരിക്കാനും ശൈത്യകാല അവധിക്കാലയാത്രയില്‍ ജാഗ്രതപാലിക്കാനും യുഎസ് ആരോഗ്യവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved