
സിങ്കപ്പൂര്‍: ആഗോള കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് എണ്ണ ഉല്‍പ്പാദന മേഖലയില്‍ കടുത്ത അനിശ്ചിതത്വം. എണ്ണയുടെ ആവിശ്യകതയേയും ഉത്പാദനത്തേയും കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനുള്ള നീക്കവും ശക്തമാണ്. അതേസമയം ഒപെക് ഇതര ക്രൂഡ് ഉല്‍പാദകര്‍ വിലയെ പിന്തുണയ്ക്കുന്നതിനായി ഉല്‍പാദനം കുറയ്ക്കാന്‍ സമ്മതിച്ചിട്ടില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
ബ്രെന്റ് ക്രൂഡ് 0.9 ശതമാനം ഇടിഞ്ഞ് 49.52 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 0.9 ശതമാനം ഇടിഞ്ഞ് 45.48 ഡോളറിലെത്തി. പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളുടെ ഓര്‍ഗനൈസേഷനും (ഒപെക്) അനുബന്ധ നിര്‍മ്മാതാക്കളും 2020 അവസാനത്തോടെ പ്രതിദിനം 1.5 മില്യണ്‍ ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനുള്ള നീക്കത്തിലാണ്. ഒപെകും അനുബന്ധ നിര്‍മ്മാതാക്കളും ചേര്‍ന്ന് രൂപം നല്‍കിയിട്ടുള്ള ഒപെക്+ എന്ന സംഘടനയുടെ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മീറ്റിംഗിന് മുന്നോടിയായിയാണ് ഈ തീരുമാനം.
ഒപെക് ഇതര ദേശങ്ങള്‍ അധിക വെട്ടിക്കുറവിന് മൊത്തം 500,000 ബിപിഡി സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഒപെക് മന്ത്രിമാര്‍ പറഞ്ഞു. എന്നാല്‍ ഒപെക് + അംഗങ്ങളായ റഷ്യയും കസാക്കിസ്ഥാനും, ഇത്രയും വലിയ വെട്ടിച്ചുരുക്കലിനെ ഇതുവരെ അനുകൂലിച്ചിട്ടില്ലെന്നും വിവരമുണ്ട്. 2016 മുതല്‍ ക്രൂഡ് വില വര്‍ധിപ്പിച്ചിരുന്നതിനാല്‍ തകര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും വര്‍ധിച്ചതായും പറഞ്ഞു. എന്നാല്‍ ചില വിശകലന വിദഗ്ധര്‍ ആത്യന്തികമായി മോസ്‌കോ കരാര്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
നിലവിലെ ഉഭയകക്ഷി വ്യാപാര, നിക്ഷേപ ഇടപാടുകളും ഉല്‍പാദന കരാറില്‍ പങ്കെടുക്കുന്നതിലൂടെ മോസ്‌കോ നേടിയ തന്ത്രപരമായ സ്വാധീനവും എല്ലാം പദ്ധതിയോട് യോജിച്ചില്ലെങ്കില്‍ തകരാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഒരു ഗവേഷണ കുറിപ്പില്‍ പറഞ്ഞു. കരാര്‍ പൂര്‍ത്തിയാക്കാന്‍ മോസ്‌കോ, റിയാദ്, അബുദാബി എന്നിവ തമ്മില്‍ ഉയര്‍ന്ന തലത്തിലുള്ള കരാറുകളുണ്ടാകുമെന്നും വിവരമുണ്ട്.