
ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷ്യ എണ്ണയിലെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ സൊയാബീന്‍ ഉത്പന്നങ്ങളിലെ ഉത്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ഭക്ഷ്യോത്പന്ന എണ്ണയുടെ ഉത്പ്പാദനത്തിലും ജൂലൈ മാസത്തില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തില്‍ ഭക്ഷ്യ എണ്ണയുടെ കയറ്റുമതിയില്‍ 23 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യ എണ്ണയുടെ കയറ്റുമതി ജൂലൈ മാസത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 166,301 ടണ്ണാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലായളവില്‍ രാജ്യത്തിന്റെ ഭക്ഷ്യ എണ്ണയുടെ കയറ്റുമതിയില്‍ ആകെ രേഖപ്പെടുത്തിയത് 215,716 ടണ്ണാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സോള്‍വെന്റ് എക്‌സ്ട്രാക്ടോര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് രാജ്യത്തെ ഭക്ഷ്യ എണ്ണയിലെ കയറ്റുമതില്‍ ഭീമമായ ഇടിവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.
അതേസമയം രാജ്യത്തെ സൊയാബീന്റെ കയറ്റുമതിയിലും ഭീമമായ ഇടിവ് ജൂലൈമാസത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജൂലൈ മാസത്തില്‍ സൊയാബീന്റെ കയറ്റുമതി ആകെ 26,006 ടണ്ണായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ സൊയാബീന്റെ കയറ്റുമതി 62,524 ടണ്ണായി ചുരുങ്ങിയിട്ടുണ്ടെന്നാെണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ഏപ്രില്‍-ജൂലൈ വരെയുള്ള കാലയളവില്‍ സൊയാബീന്റെ കയറ്റുമതിയില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഏപ്രില്‍ മാസം മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ സൊയാബീന്റെ കയറ്റുമതി 182,631 ടണ്ണായി ചുരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ സൊയാബീന്റെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയത് 312,126 ടണ്ണാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ സൊയാബീന്‍ ഉപഭോക്താക്കളില്‍ പ്രമുഖരായ ഇറാനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ വ്യാപാര ഉപരോധമാണ് കയറ്റുമതിയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായിട്ടുള്ളത്. ഇതോടെ സൊയാബീന്റെയും ഭക്ഷ്യ എണ്ണയിലും ഭീമമായ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സൊയാബീന്റെ വില ഒരു ടണ്ണിന് 357 ഡോളറായി ചുരുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.