
രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒലയ്ക്ക് ലണ്ടനില്‍ സേവനം ആരംഭിക്കുന്നതിനായുള്ള ലൈസന്‍സ ലഭിച്ചതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഒല ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്. ലണ്ടന്‍ നഗരത്തിന്റെ ഗതാഗത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടനാണ് ഒലയ്ക്ക് പ്രവര്‍ത്തന അുമതിക്ക് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ ലണ്ടനില്‍ സര്‍വീസ് നടത്തിയേക്കുമെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.
2020 ഒക്ടോബര്‍ മൂന്ന് വരെയാണ് ലൈസന്‍സിന്റെ കാലാവധി തീരുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ ഒല പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഒല ഇപ്പോള്‍ ലണ്ടനിലും പ്രവര്‍ത്തനം തുടങ്ങാന്‍ ആലോചിച്ചിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ബ്രിട്ടിനിലെ 21 മേഖലകളില്‍ സര്‍വീസ് നടത്തിവരുന്നുണ്ട്. ഇതിനായി ഒല കൂടടുതല്‍ നിക്ഷേപമിറക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ നിക്ഷേപമിറക്കുക എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാനുള്ള ശ്രമമാണ് ഒല ആരംഭിച്ചിട്ടുള്ളത്.
അതേസമയം ഓണ്‍ ലൈന്‍ ടാക്സി കമ്പനിയായ ഒല സെല്‍ഫ് ഡ്രൈവിങ് സേവന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി 500 മില്യണ്‍ ഡോളര്‍ ഒല നിക്ഷേപിക്കുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഡെറ്റ് നിക്ഷേപ സമാഹരണത്തിലൂടെയും ഓഹരി ഇടപാടിലൂടെയും പദ്ധതി നടപ്പിലാക്കാനാണ് ഒലയുടെ നീക്കം. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് കമ്പനി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത്. ഇതിനായി ആഢംബര വാഹനങ്ങള്‍ നിരത്തിലിറക്കും. എസ്യുവു, സെഡന്‍ അടക്കം 10,000 വാഹനങ്ങളാണ് കമ്പനി നിരത്തിലിറക്കാന്‍ പോകുന്നത്.
എന്നാല്‍ വിപണിയില്‍ വന്‍ നേട്ടമാണ് ഒല പ്രതീക്ഷിക്കുന്നത്. വിപണിയില്‍ മികച്ച ലാഭം കൊയ്യാന്‍ സാധിച്ചാല്‍ വിവിധ രീതിയലുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചേക്കും. സബ്സ്‌ക്രിപ്ഷന്‍, ലീസിങ് അടക്കമുള്ള കാര്യങ്ങളിലൂടെയാണ് പദ്ധതി കൂടുതല്‍ വികസിപ്പിക്കാന്‍ ഒല ഉദ്ദേശിക്കുന്നത്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മികച്ച നേട്ടമാണ് ഒല കൈവരിക്കാന്‍ പോകുന്നത്. നിലവില്‍ ഈ സെല്‍ഫ് ഡ്രൈവിങ് പദ്ധതിയില്‍ മികച്ച സേവനം നല്‍കുന്നത് ഡ്രൈവ്സി മൈല്‍സ്, സൂം കാര്‍ എന്നീ കമ്പനികളാണ് സേവനം നല്‍കുന്നത്. ചില പ്രാദേശിക കമ്പനികളും ഈ സേവനം ഇപ്പോള്‍ നല്‍കി വരുന്നുണ്ട്.