
ഒമാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളുമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 87 മില്യണ്‍ റിയാലാണ് ഒമാന്‍ നടപ്പുസാമ്പത്തിക വര്‍ഷം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ പോകുന്നത്. ഇരുപത് സ്‌കൂളുകളുടെ പ്രവര്‍ത്തനമാണ് ഒമാന്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ പോകുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം 20 സ്‌കൂളുകളില്‍ നാലെണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നാണ് ഒമാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 20 സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ഒമാന്‍ ആകെ ചിലവഴിക്കുന്നത് ഏകദേശം 33,486,261 ഒമാന്‍ റിയാലാണ്. അതേസമയം മറ്റ് സ്‌കൂളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, വിപുലീകരണത്തിനും വേണ്ടി ഒമാന്‍ ഏകദേശം ഒമാന്‍ മൂന്ന് മില്യണ്‍ റിയാല്‍ ചിലവഴിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷം ഒമാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനും ലക്ഷ്യമിടുന്നുണ്ട്.
വിദ്യാഭ്യാസ നവീകരണത്തിന് ഒമാന്‍ കൂടുതല്‍ വീണ്ടും അനുവദിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമാന്‍ നടപ്പുസാമ്പത്തിക വര്‍ഷം പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനും, പാഠ്യപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും വേണ്ടി 4,972,888 ഒമാന്‍ റിയാലും പ്രത്യേകം ചിലവഴിക്കും.