സാമ്പത്തിക മാന്ദ്യം ശക്തം; വാറ്റ് നടപ്പിലാക്കുന്നത് ഒമാന്‍ 2021 ലേക്ക് നീട്ടി; തിരിച്ചടിയായത് എണ്ണ വിലയിലുണ്ടായ ഇടിവ്

August 01, 2019 |
|
News

                  സാമ്പത്തിക മാന്ദ്യം ശക്തം;  വാറ്റ് നടപ്പിലാക്കുന്നത് ഒമാന്‍ 2021 ലേക്ക് നീട്ടി; തിരിച്ചടിയായത് എണ്ണ വിലയിലുണ്ടായ ഇടിവ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഒമാന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. തൊഴില്‍ മേഖലയിലും വ്യാവസായിക വളര്‍ച്ചയിലും ഒമാന്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. എന്നാല്‍ രാജ്യം അധിക നികുതി സമ്പ്രദായമായ (വാറ്റ്) നടപ്പിലാക്കുന്നത് 2021 ലേക്ക് നീട്ടിയതായി റിപ്പോര്‍ട്ട്. ഒമാന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വാറ്റ് പെട്ടെന്ന് നടപ്പിലാക്കാന്‍ സാധ്യതയില്ലെന്നാണ് റോയിട്ടേഴ്‌സ് അഭിപ്രായപ്പെടുന്നത്. എണ്ണ വിപണിയിലെ പ്രതിസന്ധിയും അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ തര്‍ക്കങ്ങളും, അറബ് രാഷ്ട്രങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള വടംവലിയും ഒമാന്റെ സാമ്പത്തിക സ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നതിന് കരാണമായിട്ടുണ്ടെന്നാണ് വിവരം. ഒമാന്റെ കയറ്റുമതി വ്യാപാരത്തിലും, ആഭ്യന്തര വ്യാപാരത്തിലും വന്‍ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. 

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനായി ഒമാന്‍ അടക്കമുള്ള ആറ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അഞ്ച് ശതമാനം വാറ്റ് ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. പശ്ചിമേഷ്യയില്‍ ഒമാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെയാണ് തരണം ചെയ്യുക എന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഒമാന്‍ ഈ വര്‍ഷം വാറ്റ് നടപ്പിലക്കുമെന്നാണയിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വര്‍ഷം ഒമാന്‍ അധിക നികുതി സമ്പ്രദായമായ വാറ്റ് നടപ്പിലാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വാറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തത വരുത്താനുണ്ടെന്നാണ് വിവരം. 

അതേസമയം നിലവിലെ സാഹചര്യത്തില്‍ വാറ്റ് നടപ്പിലാക്കുന്നത് ഒമാന്‍ നീട്ടിവെക്കരുതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒമാന്‍ വാറ്റ് നടപ്പിലാക്കിയാല്‍ മാത്രമേ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധ്യമാകൂ എന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്. അതേസമയം 2020 ല്‍ ഒമാന്‍ വാറ്റ് നടപ്പിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിപണി രംഗത്ത് പോലും ഒമാന്‍ മോശമായ സ്ഥിതിയിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2019 ലെ ഒമാന്റെ ധനകമ്മി 10.6 ശതമാനമായി ഉയരമെന്നും, ഇത് ജിഡിപി നിരക്കിന്റെ 8.6 ശതമാനമാണെന്നുമാണ് എസ്ആന്‍ഡ്പി വ്യക്തമാക്കുന്നത്. എണ്ണ വിപണിയിലെ മോശം കാലാവസ്ഥ മൂലം വാറ്റ് വേഗത്തില്‍ നടപ്പിലാക്കണമെന്നാണ് എസ്ആന്‍ഡ്പി വ്യക്തമാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved