പൊതുകടം താങ്ങാനാകുന്ന പരിധിയില്‍; ധനസമാഹരണം പകുതി ദൂരം പിന്നിട്ടെന്ന് ഒമാന്‍

April 07, 2021 |
|
News

                  പൊതുകടം താങ്ങാനാകുന്ന പരിധിയില്‍; ധനസമാഹരണം പകുതി ദൂരം പിന്നിട്ടെന്ന് ഒമാന്‍

മസ്‌കറ്റ്: ഈ വര്‍ഷത്തെ സാമ്പത്തിക ചിലവുകള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണ യജ്ഞത്തില്‍ പാതിയിലധികം ദൂരം പിന്നിട്ടതായി ഒമാന്‍ ധന മന്ത്രാലയം. മൊത്തത്തില്‍ 4.2 ബില്യണ്‍ ഒമാന്‍ റിയാലിന്റെ സാമ്പത്തിക ചിലവുകളാണ് ഈ വര്‍ഷം ഒമാന്‍ പ്രതീക്ഷിക്കുന്നത്. ഇതിനോടകം 1.77 ബില്യണ്‍ റിയാല്‍ ഒമാന്‍ വായ്പയെടുത്തിട്ടുണ്ട്.

ഇതുകൂടാതെ  600 മില്യണ്‍ റിയാല്‍ ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടിയില്‍ നിന്നും പിന്‍വലിച്ചു. ഇനിയും 1.83 ബില്യണ്‍ റിയാല്‍ കൂടി സമാഹരിച്ചെങ്കിലേ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ സുല്‍ത്താനേറ്റിന് കഴിയൂ. മിക്ക  സാമ്പത്തിക ആവശ്യങ്ങള്‍ക്കുമുള്ള പണം കണ്ടെത്തുന്നതില്‍ ഒമാന്‍ വിജയിച്ചെന്നും ബാക്കിയുള്ള തുക ഉടന്‍ കണ്ടെത്തുമെന്നും ധനമന്ത്രാലയം സാമ്പത്തിക റിപ്പോര്‍ട്ടിലൂടെ അറിയിച്ചു. രാജ്യത്തെ പൊതുകടം താങ്ങാനാകുന്ന പരിധിയിലാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു.

Related Articles

© 2024 Financial Views. All Rights Reserved