
മസ്‌കത്ത്: കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഹോട്ടലുകളും ടൂറിസം കമ്പനികളും മുഖേനെയായിരിക്കും ഒമാനിലേക്ക് പ്രവേശിക്കാനുള്ള ടൂറിസ്റ്റ് വിസകള്‍ നല്‍കുകയെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സമാനമായ സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരുന്ന തൊഴില്‍ വിസകള്‍ റോയല്‍ ഒമാന്‍ പൊലീസ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും അനുവദിച്ചു തുടങ്ങിയിരുന്നു.