ഒമാന്റെ കടപ്പത്ര വില്‍പ്പന തിളക്കമാര്‍ന്ന വിജയം നേടി; കടബാധ്യതയുടെ ആളങ്കകള്‍ ഒഴിയുന്നു

June 11, 2021 |
|
News

                  ഒമാന്റെ കടപ്പത്ര വില്‍പ്പന തിളക്കമാര്‍ന്ന വിജയം നേടി;  കടബാധ്യതയുടെ ആളങ്കകള്‍ ഒഴിയുന്നു

മസ്‌കറ്റ്: 2018ന് ശേഷമുള്ള ഒമാന്റെ ആദ്യ ഡോളറിലുള്ള സുഖൂഖിന് (ഇസ്ലാമിക കടപ്പത്രം) നിക്ഷേപകരില്‍ നിന്നും വന്‍ ഡിമാന്‍ഡ്. എണ്ണക്ക് കഴിഞ്ഞ വര്‍ഷമുണ്ടായ വില വര്‍ധനയും സാമ്പത്തിക ഏകീകരണ പദ്ധതികളും മുഖവിലക്കെടുത്ത നിക്ഷേപകര്‍ ഒമാന്റെ കുന്നുകൂടുന്ന കടബാധ്യതയെ കുറിച്ചുള്ള ആശങ്കകള്‍ മാറ്റിവെച്ചുവെന്ന സൂചനയാണ് കടപ്പത്ര വില്‍പ്പനയിലെ വിജയം സൂചിപ്പിക്കുന്നത്.

1.75 ബില്യണ്‍ ഡോളറിന്റെ ഒമ്പത് വര്‍ഷ കലാവധിയുള്ള സുഖൂഖിന് 11.5 ബില്യണ്‍ ഡോളറിന്റെ ഡിമാന്‍ഡാണ് നിക്ഷേപകരില്‍ നിന്നുണ്ടായത്. അനൗദ്യോഗിക വിപണിയില്‍ സൂഖിഖിന് ഒരു ഡോളറിന് ഒരു സെന്റെന്ന കണക്കില്‍ വില ഉയര്‍ന്നതായി വിപണി സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണവിലയില്‍ വളരെ ശ്രദ്ധപൂര്‍വ്വമുള്ള അനുമാനങ്ങളാണ് ഒമാന്‍ നടത്തിയിരിക്കുന്നതെന്നും (ഈ വര്‍ഷം ബാരലിന് 45 ഡോളര്‍, അതിനുശേഷം 50 ഡോളര്‍) എന്നാല്‍ 2025ഓടെ ബാരലിന് 50 ഡോളറില്‍ ബജറ്റ് ബാലന്‍സ് ചെയ്യാനുള്ള പദ്ധതിയാണ് ഒമാന്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും ബ്ലൂബേ അസറ്റ് മാനേജ്മെന്റിലെ അനലി്സറ്റായ തിമോത്തി ആഷ് അഭിപ്രായപ്പെട്ടു. കടബാധ്യത കൈകാര്യം ചെയ്യുന്നതില്‍ ഒമാന്‍ കൂടുതല്‍ മെച്ചപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

ബ്രെന്റ് ക്രൂഡിന് ബാരലിന് 72 ഡോളറിനപ്പുറം വരെ വില വന്ന സാഹചര്യത്തില്‍ ഒമാന്‍ കൂടുതല്‍ മികവോടെ ബജറ്റ് കൈകാര്യം ചെയ്യുമെന്നാണ് താന്‍ കരുതുന്നത്. എന്നാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക എളുപ്പമുള്ള കാര്യമില്ലെന്നാണ് കഴിഞ്ഞിടെ അവിടെയുണ്ടായ പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നത്. എന്നി്ട്ടും ആത്മാര്‍ത്ഥമായി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത്. കൂടുതല്‍ സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. അതാണ് നിക്ഷേപകരെ ആകര്‍ഷിച്ചിരിക്കുകയെന്നും ആഷ് അഭിപ്രായപ്പെട്ടു.

ജോലി ആവശ്യപ്പെട്ട് നൂറുകണക്കിന് ഒമാനികള്‍ കഴിഞ്ഞ മാസം ഒമാനില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതുവരെ നേരിട്ടത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയുടെ നാളുകളാണ്് സുല്‍ത്താന്‍ ഖാബൂസിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒമാന്‍ ഭരണാധികാരിയായി അധികാരമേറ്റ ഷേഖ് സുല്‍ത്താന് മുമ്പിലുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved