ഒമാന്റെ ബജറ്റ് കമ്മി ഏറ്റവും താഴ്ന്ന നിലയില്‍; സര്‍ക്കാറിന്റെ ചിലവിടല്‍ കുറഞ്ഞതും, വരുമാനത്തില്‍ നേട്ടമുണ്ടാക്കിയതും ശ്രദ്ധേയം

August 27, 2019 |
|
News

                  ഒമാന്റെ ബജറ്റ് കമ്മി ഏറ്റവും താഴ്ന്ന നിലയില്‍; സര്‍ക്കാറിന്റെ ചിലവിടല്‍ കുറഞ്ഞതും, വരുമാനത്തില്‍ നേട്ടമുണ്ടാക്കിയതും ശ്രദ്ധേയം

ഒമാന്റെ ബജറ്റ് കമ്മി ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓമാന്റെ ബജറ്റ് കമ്മിയില്‍ 53 ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സര്‍ക്കാറിന്റൈ വരുമാനത്തില്‍ വന്‍ നേട്ടമുണ്ടായതും, ചിലവിടല്‍ കുറഞ്ഞതുമാണ് ബജറ്റ് കമ്മി കുറയാനിടയാക്കിയതെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. 2019 ന്റെ ആദ്യപകുതിയില്‍ ഒമാന്റെ ബജറ്റ് കമ്മിയായി രേഖപ്പെടുത്തിയത് 660.6  മില്യണ്‍ റിയാലാണ് രേഖപ്പെടുത്തിയത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ഒമാന്റെ ബജറ്റ് കമ്മിയായി ആകെ രേഖപ്പെടുത്തിയത് 1.4 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

ഇന്ധന മേഖലയില്‍ നിന്നുള്ള വരുമാനത്തിലും, വാതകവിതരണത്തിലെ വരുമാനത്തിലും ഒമാന് വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. ഈ മേഖലയിലൂടെ സര്‍ക്കാറിന് ്11.4 ശതമാനത്തിന്റെ വരുമാന നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ മേഖലയിലൂടെ സര്‍ക്കാറിന്   5.515 ബില്യണ്‍ റിയാല്‍ വരുമാന നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഒമാന് വരുമനത്തില്‍ ഈ മേഖലയില്‍ നിന്ന് നേട്ടമായി രേഖപ്പെടുത്തിയത്  4.948 ബില്യണ്‍ റിയാല്‍ നേട്ടമാണ് ഉണ്ടായത്. 

പൊതുആവശ്യങ്ങള്‍ക്കായുള്ള ചിലവിടല്‍ കുറഞ്ഞതും, ഇന്ധന മേഖലയിലെ വരുമാനത്തിലും നിക്ഷേപത്തിലും നേട്ടം കൊയ്തതും ബജറ്റ് കമ്മി കുറക്കുന്നതിന് കാരണമായി. ഒമാന്റെ പൊതു ആവശ്യങ്ങള്‍ക്കായുള്ള ചിലവിടലില്‍ 2.8 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊതു ആവശ്യങ്ങള്‍ക്കായുള്ള ചിലവിടല്‍ ആകെ രേഖപ്പെടുത്തിയത് ഏകദേശം 6.174 ബില്യണ്‍ ഡോളറായിരുന്നു. മുന്‍വര്‍ഷം പൊതു ആവശ്യങ്ങള്‍ക്കായി രേഖപ്പെടുത്തിയ തുക 6.353 ബില്യണ്‍ റിയാലായിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved