
മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ഊബര്‍ ഈറ്റ്‌സ്,സ്വിഗ്ഗി, സൊമാറ്റോ കമ്പനികള്‍ ഉപഭോക്താക്കള്‍ക്കുള്ള ഓഫറുകള്‍ വ്യാപകമായി വെട്ടിക്കുറക്കുന്നു. ഓര്‍ഡറുകളില്‍ വന്‍ ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് മൂന്ന് കമ്പനികളുടെയും പുതിയ തീരുമാനം. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ രണ്ട് ശതമാനം വരെയാണ് വില്‍പ്പന ഇടിഞ്ഞത്. ഉപഭോക്താക്കള്‍ സാമ്പത്തിക മാന്ദ്യത്തെതുടര്‍ന്ന ്‌ചെലവ് ചുരുക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കമ്പനികള്‍ അഭിപ്രായപ്പെട്ടു. ജനുവരിയില്‍ ഒരുദിവസം 1.82 മില്യണ്‍ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. ജൂണിലും വന്‍ വളര്‍ച്ചയാണ് വിപണിയില്‍ നേരിട്ടത്. എന്നാല്‍ ഒക്ടോബര്‍ മാസം മുതല്‍ രണ്ട് മാസക്കാലയളവില്‍ വന്‍ വില്‍പ്പന ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് റെഡ്‌സീര്‍ കണ്‍സള്‍ട്ടിങ് റിപ്പോര്‍ട്ട് പുറത്തുവിട്ടു.
ഓര്‍ഡറുകളിലെ ഏറ്റക്കുറച്ചിലുകളാമ് സംഭവിക്കുന്നത്. ഇപ്പോള്‍ കാണുന്ന വളര്‍ച്ച എന്ന് പറയുന്നത് പ്രധാനമായും വാരാന്ത്യങ്ങളില്‍ ലഭിക്കുന്നതാണ്. ഡിസ്‌കൗണ്ട്, സിറ്റി ലോഞ്ചുകള്‍, എക്‌സ്‌ക്ലൂസീവ് ടൈഅപ്പുകള്‍ കാരണമാണ് ് ഇവ സംഭവിക്കുന്നത്. മാന്ദ്യം നേരിടുന്ന കാലമാണിത്. നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ കാരണം ഒക്ടോബറില്‍ ഇത് ഓര്‍ഡര്‍ നമ്പറുകളില്‍ 1-2% വളര്‍ച്ചയാണ് നേടിയത്, എന്നാല്‍ അതിനുമുമ്പും ശേഷവും ഞങ്ങളുടെ ബിസിനസ്സ് ക്രമാനുഗതമായാണ് പോകുന്നതെന്ന് സൊമാറ്റോ പറയുന്നു.