
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് എണ്ണ കമ്പനികള്‍. എണ്ണ നിറച്ച വകയില്‍ കുടിശ്ശക അടച്ചുതീര്‍ക്കാതെ എണ്ണ നല്‍കില്ലെന്ന മുന്നറിയിപ്പാണ് രാജ്യത്തെ മുന്‍നിര എണ്ണ കമ്പനികള്‍ നല്‍കിയിട്ടുള്ളത്. ഇത് മൂലം എയര്‍ ഇന്ത്യാ വിമാനം വൈകുന്നത് പതിവാകുന്നു. ഇന്ധന നിറച്ച വകയില്‍ എയര്‍ ഇന്ത്യ വിവിധ കമ്പനികള്‍ക്ക് 5000 കോടി രൂപയിലധികം നല്‍കാനുണ്ടെന്നാണ് വിവരം. കുടിശ്ശിക എയര്‍ ഇന്ത്യ എത്രയും വേഗം അടച്ചുതീര്‍ക്കണമെന്നാണ് ഐഒസി അടക്കമുള്ള എണ്ണ കമ്പനികള്‍ മുന്നോട്ടുവെക്കുന്നത്.
ഇതേ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിവിധ വിമാന സര്‍വീസുകള്‍ വൈകുമെന്നുറപ്പായി. ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്ത സാഹചര്യം ഉണ്ടായത് മൂലമാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ വന്‍ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പ് എല്‍ഡി, ഭാരത് പെട്രോളിയം കകോര്‍പ് എല്‍ടിഡി തുടങ്ങിയ എണ്ണ കമ്പനികള്‍ക്ക് മാത്രം എയര്‍ ഇന്ത്യ 4300 കോടി രൂപയിലധികം തുക നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കടബാധ്യതയില്‍ നിന്ന് കരകയറണമെങ്കില്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്നാണ് റിപ്പോര്‍ട്ട്. ഒഹാരികള്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ ആരും തന്നെ എത്താത്തത് എയര്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. അതേസമയം ഓഹരി വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിയുടെ യോഗം ഉടനെയുണ്ടാകും. പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനച്ചെങ്കിലും നിക്ഷേപകര്‍ താത്പര്യ പൂര്‍വ്വം എത്താത്തത് വലിയ പ്രതിസന്ധി സൃഷിച്ചിരുന്നു.
എയര്‍ ഇന്ത്യയുടെ ആകെ കടം 50,000 കോടി രൂപയ്ക്ക് മുകളില്‍ ഉയര്‍ന്നത് മൂലമാണ് കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം ഓഹരി വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യ രക്ഷിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.