ഒമിക്രോണ്‍ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി

December 20, 2021 |
|
News

                  ഒമിക്രോണ്‍ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി

മുംബൈ: ഒമിക്രോണ്‍ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരിവിപണി. രാവിലെ 9.45ഓടെ സെന്‍സെക്‌സ് 1108 പോയിന്റ് ഇടിഞ്ഞ് 55,903ലും നിഫ്റ്റി 339 പോയിന്റ് ഇടിഞ്ഞ് 16,646ലുമെത്തി. ആഭ്യന്തര ഓഹരിവിപണിയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വീഴ്ചകളിലൊന്നാണിത്. ഏഷ്യന്‍ ഓഹരിവിപണികളില്ലെല്ലാം നഷ്ടത്തോടെയാണ് തുടക്കം. എണ്ണവിലയിലും ഇടിവുണ്ടായി.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുമെന്ന ഭയവുമാണ് തകര്‍ച്ചക്ക് കാരണം. ഒന്നരവര്‍ഷത്തിനിടെ ആദ്യമായി ചൈന വായ്പ നിരക്ക് കുറച്ചതും ഏഷ്യന്‍ സൂചികകളെ പ്രതികൂലമായി ബാധിച്ചു.

ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥകളുടെ വീണ്ടെടുക്കലിനെ ദോഷകരമായി ബാധിക്കുമെന്നും നിക്ഷേപകര്‍ ആശങ്കപ്പെടുന്നു. ഓഹരി വിപണിയിലെ എല്ലാ മേഖലകളിലും വില്‍പന സമ്മര്‍ദ്ദം കാണാം. ബാങ്കിങ്, ഓട്ടോമൊബൈല്‍, ഐ.ടി, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലെല്ലാം തന്നെ ഇടിവ് രേഖപ്പെടുത്തി.

Related Articles

© 2025 Financial Views. All Rights Reserved