
രാജ്യത്ത് കഴിഞ്ഞ ദിവസം നൂറു രൂപ നാണയം പുറത്തിറക്കിയതിന് പിന്നാലെ 75 രൂപ നാണയം ഇന്ന് പുറത്തിറക്കി. വേള്‍ഡ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 75 രൂപയുടെ നാണയം പുറത്തിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയം പുറത്തിറക്കിയത്. ഭക്ഷ്യ-കാര്‍ഷിക സംഘടനയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ അടയാളമായാണ് നാണയം പുറത്തിറക്കിയത്.
പ്രത്യേകം വികസിപ്പിച്ച 17 വിളകളുടെ വൈവിധ്യങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൃഷി, പോഷകാഹാരം എന്നിവയ്ക്ക് സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നതെന്നും പട്ടിണി, പോഷകാഹാരക്കുറവ്, എന്നിവ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ദൃഡനിശ്ചയത്തിന്റെ തെളിവാണ് ഇത്. രാജ്യത്തൊട്ടാകെയുള്ള അംഗന്‍വാടി, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, ഓര്‍ഗാനിക്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുകള്‍ ഇതിന് സാക്ഷ്യം വഹിക്കും. കേന്ദ്ര കൃഷി മന്ത്രി, ധനമന്ത്രി, വനിതാ ശിശു വികസന മന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദുര്‍ബലരായ ജനങ്ങളെ സാമ്പത്തികമായും പോഷകപരമായും ശക്തരാക്കുന്നതില്‍ എഫ്എഒയുടെ യാത്ര സമാനതകളില്ലാത്തതാണ്. എഫ്എഒയുമായി ഇന്ത്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍ ഡോ. ബിനായ് രഞ്ജന്‍ സെന്‍ 1956-1967 കാലഘട്ടത്തില്‍ എഫ്എഒയുടെ ഡയറക്ടര്‍ ജനറലായിരുന്നു. സമാധാനത്തിനുള്ള നോബല്‍ സമ്മാനം 2020 നേടിയ ലോക ഭക്ഷ്യ പദ്ധതി അദ്ദേഹത്തിന്റെ കാലത്താണ് സ്ഥാപിതമായത്. പയറുവര്‍ഗ്ഗങ്ങളുടെ അന്താരാഷ്ട്ര വര്‍ഷം, മില്ലറ്റ് 2023 എന്നിവയ്ക്കുള്ള ഇന്ത്യയുടെ നിര്‍ദേശങ്ങളും എഫ്എഒ അംഗീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.