
ന്യൂഡല്‍ഹി: ഒഎന്‍ജിസിയുടെ അറ്റാദായത്തില്‍ 31 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2018-2019 മാര്‍ച്ചിലവസാനിച്ച നാലാം പാദത്തിലാണ് അറ്റാദായത്തില്‍ 31.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റാദായം 40,45 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയഴളവില്‍ കമ്പനിയുടെ അറ്റാദായം 5,915 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം കമ്പനിയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള അറ്റാദായത്തില്‍ 34 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ആകെ അറ്റാദായം 26,716 കോടി രൂപയായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ആകെ വരുമാനത്തിലും 29 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തയത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ വരുമാനം 109,655 കോടി രൂപയായി ഉയരുകയും ചെയ്തു.