പ്രകൃതിവാതക വില കുതിക്കുമ്പോള്‍ ഒഎന്‍ജിസി, റിലയന്‍സ് വരുമാനവും ഉയരും

April 05, 2022 |
|
News

                  പ്രകൃതിവാതക വില കുതിക്കുമ്പോള്‍ ഒഎന്‍ജിസി, റിലയന്‍സ് വരുമാനവും ഉയരും

ന്യൂഡല്‍ഹി: ഉത്പാദകര്‍ക്കുള്ള പ്രകൃതിവാതക വില ഇരട്ടിയാകുന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ (11,500 കോടി രൂപ) കൂടുതല്‍ വരുമാനം ലഭിച്ചേക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) വാര്‍ഷിക വരുമാനത്തില്‍ 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 23,000 കോടി രൂപ) ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ എണ്ണ-പ്രകൃതിവാതക ഉല്‍പ്പാദകര്‍ക്ക് നല്‍കുന്ന പ്രകൃതിവാതക വില ഒരു മില്ല്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (എംഎംബിടിയു) 2.9 യുഎസ് ഡോളറില്‍ നിന്ന് 6.10 ഡോളറായി ഉയര്‍ത്തി. ആഴക്കടല്‍ ഖനനം പോലെയുള്ള കഠിനമായ മേഖലകളില്‍ നിന്നുള്ള ഉത്പാദത്തിന് വില 62 ശതമാനം ഉയര്‍ത്തി 9.92 ഡോളറായി. റിലയന്‍സിന്റെ ആഴക്കടലില്‍ നിന്നുള്ള വാതക ഉല്‍പ്പാദനം പ്രതിദിനം 18 മില്ല്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിലെത്തി. 2024 സാമ്പത്തിക വര്‍ഷത്തോടെ ഇത് 27 മില്ല്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഗ്യാസ് വിലയില്‍, ഒരു എംഎംബിടിയുവിനു വരുന്ന ഓരോ ഡോളര്‍ മാറ്റവും ഒഎന്‍ജിസിയുടെ വരുമാനത്തെ 5-8 ശതമാനം ബാധിക്കുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 3 ബില്യണ്‍ ഡോളറിന്റെ വരുമാന വര്‍ധനവ് ഒഎന്‍ജിസി പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ആഭ്യന്തര വാതക ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും നിര്‍വഹിക്കുന്ന ഒഎന്‍ജിസി, ഓഐഎല്‍, റിലയന്‍സ് എന്നിവയ്ക്ക് ഗ്യാസ് വിലവര്‍ധന ശുഭസൂചനയാണ് നല്‍കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved