ഉള്ളിയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല; കൊല്‍ക്കത്തയില്‍ ഉള്ളിക്ക് വില 150 രൂപ; ധനമന്ത്രിയെ ബാധിക്കാത്ത വിഷയം പരിഹരിക്കപ്പെടില്ലെന്ന് സോഷ്യല്‍ മീഡിയ

December 06, 2019 |
|
News

                  ഉള്ളിയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല; കൊല്‍ക്കത്തയില്‍ ഉള്ളിക്ക് വില 150 രൂപ; ധനമന്ത്രിയെ ബാധിക്കാത്ത വിഷയം പരിഹരിക്കപ്പെടില്ലെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുകയാണ്. ഉള്ളിവില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ഉള്ളിവില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ വിവിധയിടങ്ങളിലെ ഉപഭോഗ മേഖലയില്‍ തിരിച്ചടി നേരിട്ടു. വിപണി കേന്ദ്രങ്ങളില്‍ നിന്ന് ആളുകള്‍ പിന്‍മാറുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഉള്ളിവില ഇപ്പോള്‍ കിലോക്ക് 130 രൂപയ്ക്ക് മുകളിലാണ്. എന്നാല്‍ ഉള്ളിവില കുതിച്ചുയരുന്നതിനിടയിലും സ്്വര്‍ണ വിലയില്‍ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.ഗ്രാമിന് 3560 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണത്തിന്റെ കേരളത്തിലെ വില. 22 കാരറ്റ് സ്വര്‍ണ്ണം പവന് 28,480 രൂപ നല്‍കണം. ഇന്നലെ 3580 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 28,640 രൂപയും. ഇന്ന് 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിനുണ്ടായ കുറവ്. ഒരു പവന് സ്വര്‍ണത്തിന് 160 രൂപയും കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഉള്ളിവില നിയന്ത്രിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ട് 

കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഉള്ളിയുടെ സ്റ്റോക്കില്‍ സമ്മര്‍ദ്ദം ശകതമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി വര്‍ധിപ്പിക്കുകയും, കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.  കല്‍ക്കത്തയില്‍  കഴിഞ്ഞ ദിവസം തന്നെ ഒരു കിലോ ഉള്ളിക്ക് 150 രൂപയാണ് വില.  മഹാരാഷ്ട്രയിലെ പലിയിടങ്ങളിലും ഉള്ളിക്ക് തീ വിലയാണ് ഉണ്ടായിട്ടുള്ളത്. ഈ പോക്ക് പോയാല്‍ ഭക്ഷ്യ മേഖലയില്‍ വലിയ പ്രതിസന്ധി രൂപപ്പെടും. എന്നാല്‍ ഉള്ളി വില നിയന്ത്രിക്കാന്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനും ധാരണായിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്ന് 4,000 ടണ്‍ ഇറക്കുമതി ചെയ്യാനാണ്  തീരുമാനം.തുര്‍ക്കിയില്‍ നിന്ന് നേരത്തെ 11000 മെട്രിക് ടണ്‍ ഉള്ളിക്കും ഈജിപ്തില്‍ നിന്ന് 6,090 മെട്രിക് ടണ്‍ ഉള്ളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതിന് പുറമെയാണ് 4000 ടണ്‍ കൂടി ഇറക്കുമതി ചെയ്യുന്നത്. 1.2 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതിനോടകം 21,000 ടണ്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടും ഉള്ളിയുടെ വില കുതിച്ചുയരുകയാണ്.  

എന്നാല്‍ ഉള്ളി ഉപയോഗിക്കാറില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ധനമന്ത്രിയെ ട്രോളിയുള്ള ഇമേജുകളും ചിത്രങ്ങളും ഇതിനകം തന്ന പ്രചരിക്കുകയും ചെയ്തു. ഞാന്‍ ഉള്ളി അധികം കഴിക്കാറില്ലെന്നും, വിലക്കയറ്റം എന്നെ വ്യക്തിപരമായി ബാധിക്കാറില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാമാന്‍. ഉള്ളിയുടെ വിലക്കയറ്റത്തെ പറ്റി പാര്‍ലമെന്റില്‍ പരാമര്‍ശിക്കവെയാണ് ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

ഞാന്‍ അധികം ഉള്ളിയോ വെളുത്തിയോ കഴിക്കാറില്ല. ള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും ധനമന്ത്രി പ്രതികരിച്ചു. മന്ത്രിയുടെ പരാമര്‍ശം ലോക്സഭ പരിഹാസത്തോടെയാണ് നോക്കി കണ്ടത്. അതേസമയം ധനമന്ത്രിയുടെ പ്രസ്താവന സഭയിലെ ചിലര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയും ചെയ്തു. 

നിലവില്‍ കേന്ദ്രസര്‍ക്കാര്‍  ഉള്ളി ക്ഷാമം പരിഹരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. സ്റ്റോകക്കില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള സമ്മര്‍ദ്ദം ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ലക്ഷ്യമിടുന്നത്. ഉള്ളിക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് ഉള്ളി കൂടുതല്‍ എത്തിക്കുക, കുറഞ്ഞ വിലയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുക തുടങ്ങിയ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved