
ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഓണ്‍ലൈന്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായത്. സ്മാര്‍ട് ഫോണ്‍ ചരക്കു നീക്കത്തില്‍ തന്നെ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 43 ശതമാനം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കൗണ്ടര്‍പോയിന്റ് റിസേര്‍ച്ചിന്റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഓണ്‍ലൈന്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായതായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വിപണി ചൈനീസ് കമ്പനികള്‍ കീഴടക്കിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. ഓണ്‍ലൈന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോം വഴിയുള്ള ചരക്കു നീക്കത്തില്‍ 17 ശതമാനം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.
പുതിയ ഡിവൈസിലുള്ള ഉപഭോക്താക്കളുടെ താത്പര്യം തന്നെയാണ് ഓണ്‍സ്മാര്‍ട് ഫോണില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ 43 ശതമാനം വിപണി വിഹിതം നേടിയത് പ്രമുഖ ചൈനീസ് ബ്രാന്‍ഡായ ഷഓമിയാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓണ്‍ലൈന്‍സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഷഓമി ഇടിവ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലൂടെ പറയുന്നു. മുന്‍വര്‍ഷം ഓണ്‍ ലൈന്‍ വിപണിയില്‍ 57 ശതമാനം വളര്‍ച്ച ഓണ്‍ലൈന്‍ വിപണിയില്‍ രേഖപ്പെടുത്തിയിരുന്നു.