
ദോഹ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ നിന്നുളള ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ ഒപെക് പ്ലസ് കൂട്ടായ്മ. ഓഗസ്റ്റ് മുതല്‍ എണ്ണ വിതരണം ഉയര്‍ത്താന്‍ ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചു. ക്രൂഡ് വിതരണത്തിലെ പ്രതിസന്ധികളെ തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു. ഇത് എണ്ണ ഉപഭോഗ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റ ശ്രമങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ചതിന് ശേഷം ക്രമേണ എണ്ണ വിതരണം വര്‍ധിപ്പിക്കാനാണ് ഒപെക് പ്ലസിന്റെ ശ്രമം. 2022 മെയ് മുതലുളള പുതിയ ഉല്‍പാദന വിഹിതം സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും.
ഒപെക് പ്ലസ് കഴിഞ്ഞ വര്‍ഷം പ്രതിദിനം റെക്കോര്‍ഡ് നിലവാരമായ 10 ദശലക്ഷം ബാരല്‍ എന്ന കണക്കില്‍ ഉല്‍പാദനം വെട്ടിക്കുറച്ചിരുന്നു. 2021 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ പ്രതിമാസം രണ്ട് ദശലക്ഷം ബിപിഡി അല്ലെങ്കില്‍ 0.4 ദശലക്ഷം ബിപിഡി എന്ന കണക്കില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ഒപെക് പ്രസ്താവനയില്‍ പറഞ്ഞു.
ഈ ഉടമ്പടി ക്രൂഡ് വിതരണ രം?ഗത്തെ പ്രശ്‌നങ്ങളെ ലഘൂകരിക്കുകയും പണപ്പെരുപ്പം, അന്താരാഷ്ട്ര എണ്ണവില എന്നിവ കുതിച്ചുയരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്. എണ്ണവില കുറയാനും പ്രഖ്യാപനം ഇടയാക്കിയേക്കും. റോയിട്ടേഴ്‌സ് കണക്കുകൂട്ടലുകള്‍ പ്രകാരം, യുഎഇയുടെ അടിസ്ഥാന ഉത്പാദനം 2022 മെയ് മുതല്‍ ഇന്നത്തെ 3.168 ദശലക്ഷത്തില്‍ നിന്ന് 3.5 ദശലക്ഷം ബിപിഡിയായി ഉയരും. നിലവിലെ 11 ദശലക്ഷത്തില്‍ നിന്ന് സൗദി, റഷ്യ എന്നിവയുടെ അടിസ്ഥാനങ്ങള്‍ 11.5 ദശലക്ഷം ബിപിഡി ആയി ഉയര്‍ന്നേക്കും.