
വിയന്ന: കൊറോണ വൈറസ് ആഗോളതലത്തില്‍ പടര്‍ന്നതോടെ എണ്ണ വിപണി ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എണ്ണ ഡിമാന്‍ഡില്‍ വലിയ തോതില്‍ ഇടിവ് വന്നതോടെ കരുതല്‍ നടപടികളുമായി മുന്‍പോട്ട് പോകാനാണ് എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ നീക്കം. മാത്രമല്ല ഇന്ന് വിയന്നയില്‍ ഒപെക് രാഷ്ട്രങ്ങളുടെ യോഗവും നടക്കുകയാണ്. ആഗോളവിപണിയില്‍ എണ്ണ വ്യാപാരം തകര്‍ന്നതോടെ ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പ്പാദനം കുറക്കുമോ എന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ റഷ്യയുടെ തീരുമാനവും അന്തിമമായിരിക്കും. അധിക നിയന്ത്രണത്തെ റഷ്യ എതിര്‍ക്കുന്നുണ്ടെന്നാണ് വിവരം. എണ്ണ വ്യാപാരം തകര്‍ന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എണ്ണ വില കുറയുന്നതിന് കാരണമായിട്ടുണ്ട് നിലവില്‍. ആഗോളതലത്തില്‍ വിലപേശല്‍ ശക്തമായതോടെയാണ് എണ്ണ വില ഇന്ത്യയില്‍ ഇടിയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഒപെകിന്റെയും സമിതിയുടെയും ശിപാര്‍ഷയില്‍ ഒരു മില്യണ്‍ ബാരല്‍സ് പെര്‍ഡേ കുറവ് വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ റഷ്യയുടെ തീരുമാനങ്ങള്‍ക്കനുസൃതമായിരിക്കും കാര്യങ്ങള്‍ മുന്‍പോട്ട് പോവുക. നിലവില്‍ കാര്യങ്ങള്‍ അറബ് രാജ്യങ്ങളെ കുഴപ്പിലത്തിക്കുന്നതും റഷ്യയുടെ തീരുമാനമാണ്. ഉത്പ്പാദനത്തില്‍ അധിക നിയന്ത്രണമേര്‍പ്പെടുത്തുന്നത് ശരിയല്ലെന്നാണ് റഷ്യയുടെ വാദം. 2020 ല്‍ മാത്രം എണ്ണ വിലയില്‍ 25 ശതമാനത്തോളം വിലയിടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം ആഗോള എണ്ണ വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 51.25 ലേക്കെത്തിയിരുന്നു.വിപണിയില്‍ 0.25 ശതമാനം വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
അതേസമയം ഉത്പ്പാദന നിയന്ത്രണത്തിന് സൗദിയും മറ്റ് ഒപെക് അംഗങ്ങളും ഉത്പ്പാദകര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. റഷ്യ പിന്നീട് ഇതില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. നിലവില്‍ 1.7 മില്യണ്‍ ബിപിഡിയുടെ ഉത്പ്പാദന നിയന്ത്രണമാണ് ഒപെകും റഷ്യ ഉള്‍പ്പെടുന്ന സഖ്യ കക്ഷികളും ചേര്‍ന്ന ഒപെക് പ്ലസ് നടപ്പിലാക്കുകയും ചെയ്യുന്നത്. നിലവില്‍ കൊറോണ വൈറസ് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ടതാണ് ഒപെക് രാഷ്ട്രങ്ങള്‍ക്ക് എണ്ണ വ്യാപാര രംഗത്ത് തിരിച്ചടിയായത്.
ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പ്പാദനം കുറച്ചാല്‍
1. ഇന്ത്യയില്‍ എണ്ണ വില കൂടാന്‍ സാധ്യത
2. എണ്ണയ്ക്ക് അധിക ഡിമാന്‍ഡ് ഉണ്ടായേക്കാം
3. ഒപെക് രാഷ്ട്രങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി കുറക്കാം.
ഈ മൂന്ന് കാരണങ്ങളാണ് എണ്ണ ഉ്തപ്പാദന രാജ്യങ്ങള്‍ എണ്ണയുടെ അളവില്‍ നിലവില്‍ കുറവ് വരുത്താന്‍ മുതിരുന്നത്. ചൈനയുടെ എണ്ണ ഉപഭോഗം കൊറോണ വൈറസ് ബാധ മൂലം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ആഗോള എണ്ണ വിപണി ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. തകര്‍ച്ചയിലേക്ക് വഴുതി വീണ എണ്ണ വിപണിയെ കരയകറ്റണമെങ്കില്‍ എണ്ണ ഉത്പ്പാദനത്തില്‍ കുറവ് വരുത്തണമെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രയവും.