അടച്ചുപൂട്ടിയ സ്റ്റീല്‍ ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ തുറക്കും; പുതിയ നീക്കം സംസ്ഥാനത്ത് തൊഴില്‍ സാഹചര്യം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ

January 10, 2020 |
|
News

                  അടച്ചുപൂട്ടിയ സ്റ്റീല്‍ ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ തുറക്കും;  പുതിയ നീക്കം സംസ്ഥാനത്ത് തൊഴില്‍ സാഹചര്യം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ക്കാര്‍ വ്യവസായ സംഭരംങ്ങളെയും, നിക്ഷേ  മേഖലയെയും വളര്‍ത്താനുളള പ്രാരംഭ നടപടികളുമായി ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്.  സംസ്ഥാനത്ത് തൊഴില്‍  സാഹചര്യം വിപുലപ്പെടുത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ സര്‍ക്കാര്‍. രണ്ടര പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുന്ന ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നു. ഈ മാസം 20ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. 20 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കൂടി സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റ് തുറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  

അതേസമയം 1963 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് സ്റ്റീല്‍ ഫാക്ടറി. സ്റ്റീല്‍ ഫാക്ടറി നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കുന്ന കേന്ദ്രമായാണ് പ്രവര്‍ത്തിച്ചത്. 1994 കാലത്താണ് സ്റ്റീല്‍ ഫാക്ടറി അടച്ചുപൂട്ടിയത്. സാമ്പത്തിക പ്രതിസന്ധിയും മൂലധന അഭാവവുമായിരുന്നു പ്രധാന കാരണം..നഷ്ടം നേരിട്ട സാ കാല്‍ നൂറ്റാണ്ടിലേറെ പൂട്ടിക്കിടന്ന ഫാക്ടറി വീണ്ടും തുറന്ന് ഇതിനെ സംസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രമാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു.

പുതിയ സംരംഭകരെ സഹായിക്കുകയാണ് വീണ്ടും പ്ലാന്റ് തുറക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംരംഭകര്‍ക്ക് ഇവിടെ പ്രത്യേക പരിശീലനം നല്‍കും. സ്റ്റീലിന് പുറമെ റബര്‍, സോളാര്‍,  ഇലക്ട്രോണിക്‌സ് മേഖലയില്‍ ഉള്ളവര്‍ക്കും പരിശീലനം നല്‍കും. ഇതിനു പുറമെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും പരിശീലനം നല്‍കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തൊഴില്‍ പരിശീലനം നല്‍കുന്നതടക്കമുള്ള വന്‍ പ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. സ്റ്റീല്‍ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കുന്നതോടെ സംസ്ഥാനത്ത് തൊഴില്‍ സാഹചര്യം വിപുലപ്പെടുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.  

Related Articles

© 2025 Financial Views. All Rights Reserved