താലിബാന്റെ വരുമാനം ഒരു വര്‍ഷം 100 കോടി ഡോളറിലേറെ; എവിടെ നിന്ന് ഈ പണം?

August 19, 2021 |
|
News

                  താലിബാന്റെ വരുമാനം ഒരു വര്‍ഷം 100 കോടി ഡോളറിലേറെ; എവിടെ നിന്ന് ഈ പണം?

അഫ്ഗാന്‍ അധിനിവേശത്തിലൂടെ താലിബാന്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമാവുകയാണ്. ഒരു വര്‍ഷം 100 കോടി ഡോളറിലേറെയാണ് താലിബാന്റെ വരുമാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്രയും പണം കണ്ടെത്തുന്നത് ലഹരിമരുന്ന് വില്‍പ്പനയും, പിടിച്ചുപറിയുമുള്‍പ്പെടെ നടത്തിയാണെന്നാണ് വിവരം. ആയുധങ്ങള്‍ വാങ്ങുന്നതും മറ്റ് ചെലവുകളും എല്ലാം ഇങ്ങനെ കണ്ടെത്തുന്ന പണത്തിലൂടെ തന്നെ.

മയക്കുമരുന്ന്, ചരക്ക് നീക്കുന്നതിന് നികുതി ഈടാക്കല്‍, അനധികൃത ഖനനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് താലിബാന്‍ വരുമാനത്തിനായി പണം കണ്ടെത്തുന്നത്. പ്രതിവര്‍ഷം 1.5 ബില്യണ്‍ ഡോളര്‍ ആണ് വരുമാനം നേടിയിരുന്നതെങ്കില്‍ ഇപ്പോള്‍ വരുമാനത്തില്‍ വര്‍ധനയുണ്ടെന്ന് റിപ്പര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനധികൃത മയക്കുമരുന്ന് വ്യാപാരം ഉള്‍പ്പെടെ വര്‍ധിപ്പിച്ച് സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുകയാണ് താലിബാന്‍. 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 160 കോടി ഡോളര്‍ ആയിരുന്നു ഈ ഭീകര സംഘടനയുടെ ഏകദേശ വരുമാനം.

താലിബാന്‍ കണ്ടെത്തുന്ന പണത്തിന് പുറമെ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഹായവും സംഘടനക്കുണ്ട്. താലിബാന്‍ നേതൃത്വത്തിന് അഭയം നല്‍കുന്ന പാക്കിസ്ഥാന്‍ നേതൃത്വം തന്നെയാണ് മറ്റൊരു പ്രധാന സാമ്പത്തിക ശ്രോതസ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അമേരിക്ക പാകിസ്താന് 3,300 കോടി ഡോളറിലധികം സഹായമാണ് നല്‍കിയത്. ഇതില്‍ നല്ലൊരു പങ്കും താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ കൈപ്പറ്റുന്നതായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നേരത്തെ സൂചിപ്പിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved