
കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ എഫ് ശ്രേണിക്ക് 10 ദശലക്ഷം ഉപയോക്താക്കള്‍. തിളക്കമാര്‍ന്ന ഈ നേട്ടത്തിന്റെ ആഘോഷമായി എഫ്19 പ്രോ, എഫ്19 എന്നിവ കമ്പനി അവതരിപ്പിച്ചു. പര്‍പ്പിള്‍, സ്‌പേസ് സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ആഘോഷത്തിന്റെ ഭാഗമായി ആവേശകരമായ ഓഫറുകളും ഒപ്പോ പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂണ്‍ 16 മുതല്‍ 30 വരെ ഒപ്പോ എഫ്19 വാങ്ങുന്നവര്‍ക്ക് 1000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. നിലവിലെ ഉപഭോക്താക്കള്‍ക്ക് എഫ്19 ശ്രേണി സ്വന്തമാക്കിയാല്‍ ഇരട്ട വാറണ്ടി സംരക്ഷണവും സൗജന്യമാണ്. കൂടാതെ ഒപ്പോ ബാന്‍ഡ് സ്റ്റൈല്‍ 2499 രൂപയ്ക്കും ഒപ്പോ എന്‍കോ ഡബ്ല്യു51 3999 രൂപയ്ക്കും ലഭിക്കും.
ഈ ഓഫറുകള്‍ കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് എഫ് ശ്രേണി ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2000 രൂപയുടെ കാഷ്ബാക്കുണ്ട്. പ്രത്യേക ചാര്‍ജൊന്നും ഇല്ലാതെ ആറു മാസത്തെ ഇഎംഐയില്‍ പേടിഎം വഴി വാങ്ങുന്നവര്‍ക്ക് 11 ശതമാനം കാഷ്ബാക്ക് ഉടനടി ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് പോലുള്ള പ്രമുഖ ഫൈനാന്‍സിയേഴ്‌സില്‍ നിന്നും ഇഎംഐ സ്‌കീമുകളുണ്ട്.
ഇതുവരെ ഒപ്പോ 10 ദശലക്ഷം എഫ് സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചു. സാങ്കേതിക വിദ്യയെ കൂടുതല്‍ പ്രകടവും രസകരവുമാക്കി മാറ്റുന്നതിന് ഒപ്പോ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒപ്പോ എഫ്3യിലെ ഡ്യൂവല്‍ സെല്‍ഫി കാമറ, ഒപ്പോ എഫ്17ലെ 25എംപി മുന്‍ കാമറ, ഒപ്പോ എഫ്17 പ്രോ തുടങ്ങിയവ ഉദാഹരണങ്ങളില്‍ ചിലതാണ്. എഫ് ശ്രേണി വലിയ വിജയമാക്കിയ 10ദശലക്ഷം ഉപയോക്താക്കള്‍ക്കൊപ്പം സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഒപ്പോയുടെ ഈ നാഴികക്കല്ല് പിന്നിടാന്‍ സഹായിച്ച ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ഒപ്പോ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ദമയന്ത് സിങ് ഖനോറിയ പറഞ്ഞു.