റെക്കോര്‍ഡ് നേട്ടവുമായി ഓപ്പോ എഫ്19 പ്രോ സീരീസ്; വില്‍പ്പന ആരംഭിച്ച് ആദ്യ 3 ദിവസങ്ങളില്‍ മാത്രം നേടിയത് 2,300 കോടി രൂപ

March 25, 2021 |
|
News

                  റെക്കോര്‍ഡ് നേട്ടവുമായി ഓപ്പോ എഫ്19 പ്രോ സീരീസ്;  വില്‍പ്പന ആരംഭിച്ച് ആദ്യ 3 ദിവസങ്ങളില്‍ മാത്രം നേടിയത് 2,300 കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഓപ്പോ എഫ്19 പ്രോ സീരീസ് വില്‍പ്പന ആരംഭിച്ച് ആദ്യ മൂന്ന് ദിവസങ്ങളില്‍ മാത്രം 2,300 കോടിയിലധികം രൂപ നേടിയതായി കമ്പനി അറിയിച്ചു. എഫ്19 പ്രോ പ്ലസ് 5ജി, എഫ്19 പ്രോ എന്നീ രണ്ട് ഫോണുകളാണ് സീരീസില്‍ ഉള്‍പ്പെടുന്നത്. ആത്മവിശ്വാസവും ഉപയോക്താക്കളുടെ വിശ്വാസവും സ്നേഹവും കൂടിച്ചേരുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നതായി ഓപ്പോ ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദാമ്യന്ത് ഖാനോരിയ പറഞ്ഞു.   

ഓപ്പോ എഫ്19 പ്രോ പ്ലസ് സ്മാര്‍ട്ട്ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റിന് 25,990 രൂപയാണ് വില. രണ്ട് വേരിയന്റുകളില്‍ ഓപ്പോ എഫ്19 പ്രോ ലഭിക്കും. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,490 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 23,490 രൂപയുമാണ് വില.

6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഓപ്പോ എഫ്19 പ്രോ പ്ലസ് ഉപയോഗിക്കുന്നത്. കാഴ്ച്ച അനുപാതം 20:9, റിഫ്രെഷ് റേറ്റ് 60 ഹെര്‍ട്സ്. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 800യു എസ്ഒസിയാണ് കരുത്തേകുന്നത്. 6.43 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് (1080പി റെസലൂഷന്‍) ഓപ്പോ എഫ്19 പ്രോ ഉപയോഗിക്കുന്നത്. മീഡിയടെക് ഹീലിയോ പി95 പ്രൊസസറാണ് കരുത്തേകുന്നത്.

Read more topics: # OPPO, # ഓപ്പോ,

Related Articles

© 2025 Financial Views. All Rights Reserved