
ബെയ്ജിങ്: കോവിഡ് വ്യാപനം വീണ്ടും ഭീഷണി ഉയര്‍ത്തിയതോടെ ബെയ്ജിങില്‍ നിന്നുള്ള 1200 ഫ്ളൈറ്റുകള്‍ റദ്ദാക്കി. ബെയ്ജിങിലെ രണ്ട് എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍ എന്നീ വിമാനക്കമ്പനികളാണ് വിവിധയിടങ്ങളിലേയ്ക്കുള്ള യാത്ര നിര്‍ത്തിവെച്ചത്.
പീപ്പിള്‍സ് ഡെയ്ലിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് 1,255 ഫ്ളൈറ്റുകള്‍ സര്‍വീസ് നിര്‍ത്തിയതായി അറയിപ്പ് പ്രത്യക്ഷപ്പെട്ടത്. 130 പേര്‍ക്ക് പുതിയതായി കോവിഡ് ബാധിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത്. രോഗബാധ പൂര്‍ണമായി നിയന്ത്രണവിധേയമായതോടെ രാജ്യത്തെ ട്രാവല്‍ മേഖല തരിച്ചുവരുന്നതിനിടെയാണ് ഈ തിരിച്ചടി.
ബുധനാഴ്ച നഗരത്തില്‍ 31 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചൈനയില്‍ രണ്ടാം തരംഗ വൈറസ് ബാധയുണ്ടാകുമെന്ന ആശങ്കയിലാണ് ബെയ്ജിംഗില്‍ നിന്ന് പുറത്തുപോകരുതെന്ന നിര്‍ദേശം അധികൃതര്‍ മുന്നോട്ട് വച്ചത്. ഇത് നഗരത്തിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിക്കാന്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയിരുന്നു.