
ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വാഹന വില്‍പ്പനിയില്‍ വന്‍ ഇടിവാണ് കഴിഞ്ഞ കുറേ മാസങ്ങളായി നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം കുറക്കാനും, വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ജീവനക്കാരെ വെട്ടിക്കുറച്ചും, വാഹന നിര്‍മ്മാണ കമ്പനികള്‍ പുതിയ പരിഷ്‌കരണമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വില്‍പ്പനയില്‍ നേരിട്ട ഭീമമായ ഇടിവ് മൂലം രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനികളിലൊന്നായ മാരുതി സുസൂക്കി 3,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സ്ഥിരം ജീവനക്കാരെ തങ്ങള്‍ പിരിച്ചുവിട്ടിട്ടില്ലെന്നും, താത്കാലിക ജീവനക്കാരെ മാത്രമാണ് തങ്ങള്‍ പിരിച്ചുവിട്ടതെന്നുമാണ് മാരുതി സുസൂക്കി ഇന്‍ഡ്യ (എംഎസ്‌ഐ) ആര്‍സി ഭാര്‍ഗവ വിശദീകരിച്ചിട്ടുള്ളത്. മാരുതി സുസൂക്കി ഉത്പ്പാദനം കുറക്കുന്നതിന്റെ ഭാഗമായി വാഹന നിര്‍മ്മാണ പ്ലാന്റേഷനുകളിലെ തൊഴില്‍ സമയം ഒരു ഷിഫ്റ്റാക്കി വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാഹന വിപണിയില്‍ മാന്ദ്യം നേരിടുന്നത് രാജ്യത്തെ തൊഴില്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് നിരീക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. നിര്‍മ്മാണ കമ്പനികള്‍ കൂട്ടത്തോടെ തൊഴില്‍ മേഖലയില്‍ അഴിച്ചുപണികള്‍ നടത്തുന്ന തിരക്കിലാണിപ്പോള്‍. ഈ സാഹചര്യത്തില്‍ നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതിന് കാരണമാവുകയും ചെയ്യും.
അതേസമയം വാഹന വില്‍പ്പനയില്‍ ഭീമമായ ഇടിവ് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം കേന്ദ്രസര്‍ക്കാറിന്റെ ചില നയങ്ങളാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുകയും ചെയ്യുന്നതാണ് രാജ്യത്തെ വാഹന വില്‍പ്പനയില്‍ ഭീമമായ ഇടിവ് സംഭവിക്കുന്നതിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്.
മാരുതി സുസൂക്കിയില്‍ ആകെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 18,845 പേരാണ്. ആറ് ശതമാനം തൊഴിലാളികളെ കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നതോടെ തൊഴിലാളികളുടെ ആകെ എണ്ണം 1,181 ആകുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ വില്‍പ്പനയില്‍ ഏകദേശം 36.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വില്‍പ്പന ഏകദേശം 98,210 യൂണിറ്റായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.