
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ രാജ്യത്ത് ഫയല്‍ ചെയ്യപ്പെട്ട ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) 4.43 കോടിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഡിസംബര്‍ 25 വരെ 11.68 ലക്ഷത്തിലധികം റിട്ടേണുകള്‍ സമര്‍പ്പിച്ചതായാണ് നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. 2021 ഡിസംബര്‍ 25 വരെ (2021-22 മൂല്യനിര്‍ണയ വര്‍ഷം) ഫയല്‍ ചെയ്ത 2.41 കോടി ഐടിആര്‍-1, 1.09 കോടി ഐടിആര്‍-4 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 25 വരെ ആകെ 4,43,17,697 റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 11,68,027 റിട്ടേണുകള്‍ മാത്രം ഒറ്റ ദിവസത്തില്‍ ഉണ്ടായതായും നികുതി വകുപ്പിന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.