
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖല ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍ സാഹചര്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ പ്രതിമാസ കോണ്‍ഫിഡന്‍സ് സര്‍വേ റിപ്പോര്‍ട്ടിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതസിന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് സര്‍വേ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സര്‍വേയില്‍ പങ്കെടുത്ത 52.5 ശതമാനം പേരും രാജ്യത്തെ തൊഴില്‍ സാഹചര്യം മോശമെന്നാണ് അഭിപ്രയപ്പെട്ടിട്ടുള്ളത്. വരുമാന വിഹിതത്തിലടക്കം ഭീമമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.
വരുമാന വിഹിതത്തിലടക്കം 26.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം രാജ്യം അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 47.9 ശതമാനം പേരും അവകാശപ്പെടുന്നത്. വരുമാനം നടപ്പുവര്‍ഷം വര്‍ധിക്കുമെന്ന പ്രതീക്ഷ സര്‍വേയില്‍ പ്രകടിപ്പിച്ചത് 53 ശതമാനം പേര്‍ മാത്രമാണ്. എതിരഭിപ്രായം 9.6 ശതമാനവുമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ സാമ്പത്തിക മേഖല മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നാണ് പൊതുവെ അഭിപ്രായപ്പെടുന്നത്.
ആര്‍ബിഐ രാജ്യത്തെ പ്രധാനപ്പെട്ട 13 നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരബാദ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് പ്രധാനമായും തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഉപഭോഗ മേഖലയിലും, നിക്ഷേപ മേഖലയിലും മോശം പ്രകടനം തന്നെയാണ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.