
ന്യൂഡല്‍ഹി: രാജ്യത്തെ ടെക്‌നിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പ്രതിസന്ധി ഉടലെടുത്തതായി റിപ്പോര്‍ട്ട്. 75 ശതമാനത്തോളം ടെക്‌നിക്കല്‍ കോളേജുകള്‍ അടച്ചുപൂട്ടുമെന്നും,രാജ്യത്തെ ടെക്‌നിക്കല്‍ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് വിദ്യാഭ്യാസ വിദഗ്ധരും തൊഴില്‍ വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം ടെക്‌നിക്കല്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടാന്‍ പോകുന്നത്. രാജ്യത്തെ 78 കോളേജുകള്‍ അടച്ചുപൂട്ടാനുള്ള എല്ലാ തയ്യാറെടുപ്പും ആരംഭിച്ചതായാണ് വിവരം. പഠനത്തിന് ആളെ കിട്ടാത്തത് മൂലം രാജ്യത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് ശക്തമായ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്.
ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തോട് വിദ്യാര്‍ഥികളില്‍ താത്പര്യം കുറഞ്ഞുവരുന്നുണ്ടെന്നാണ് കോളേജുകള്‍ അടച്ചുപൂട്ടുന്നതിലൂടെ വ്യക്തമാകുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 54 കോളേജുകളാണ് അടച്ചുപൂട്ടാന്‍ തയ്യാറായിട്ടുള്ളത്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 106 കോളേജുകളാണ് ഇത്തരത്തില്‍ അടച്ചുപൂട്ടാന്‍ തയ്യാറായിട്ടുളളതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. കോളേജുകള്‍ക്ക് അക്കാദമിക തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഫണ്ടിന്റെ കുറവും, ടെക്‌നിക്കല്‍ കോഴ്‌സിന് ആളെ കിട്ടാത്തതുമാണ് പ്രധാനകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം രാജ്യത്ത് നിരവിധി എഞ്ചിനീയറിംഗ് കോളേജുകള്‍ അംഗീകരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് AICTE യുടെ വെബ്‌സൈറ്റിലൂടെ വ്യക്താമാക്കുന്നത്. 206 എഞ്ചിനീയറിംഗ് കോളേജുകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, 116 ആര്‍ട്ടിടെക്ചര്‍ കോളേജുകള്‍ ഇത്തരത്തിലുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും വ്യക്തമാകുന്നത. ഘട്ടം ഘട്ടമാാണ് രാജ്യത്തെ വിവിധ കോളേജുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്നതാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.