
ന്യൂഡല്‍ഹി: രാജ്യത്തെ എഞ്ചിനീയറിംഗ് മേഖലയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 80 ശതമാനം എഞ്ചിനീയര്‍മാര്‍ തൊഴില്‍ രഹിതരെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എംബ്ലോയിമെന്റബിലിറ്റി അസസ്‌മെന്റ് കമ്പനി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. രാജ്യത്ത് മൂന്ന് ശതമാനം പേര്‍ മാത്രമാണ് എഞ്ചിനീയറിംഗ് മേഖലയില്‍ തൊഴില്‍ ചെയ്യുന്നതെന്നാണ് പഠനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. സോഫ്റ്റ് വെയര്‍, സ്റ്റാര്‍ടപ് മേഖലയിലാണ് ഇവരുടെ ശ്രദ്ധയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് (Underemployment) വര്‍ധിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്റേന്‍ഷിപ്പ് മേഖലയില്‍ പോലും എഞ്ചിനീയറിംഗ് ബിരുദധാരികള്‍ പ്രാധാന്യം നല്‍കുന്നില്ലെന്നാണ് പറയുന്നത്. ബിരുദം നേടിയവരില്‍ 40 ശതമാനം പേര്‍ മാത്രമാണ് ഇന്റെന്‍ഷിപ്പുകള്‍ ചെയ്യുന്നതെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. വെറും 7 ശതമാനം പേര്‍ മാത്രമാണ് ഒന്നിലധികം ഇന്റേന്‍ഷിപ്പുകള്‍ ചെയ്യുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് തൊഴില്‍ സാധ്യതയില്ലാതെ എഞ്ചിനീയറിംഗ് മേഖല മാറിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുകയാണ്് പഠനത്തിലൂടെ. ഇന്ത്യ ചൈന എന്നിവടങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്് ഇക്കാര്യം വ്യക്തമാക്കുന്നത്.